Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
പാചകം
  Add your Comment comment
വേവിക്കുന്നതിനു മുന്‍പ് അരി തിളച്ച വെള്ളത്തില്‍ ഇട്ടു വയ്ക്കുക; അടുപ്പിലുമാകാം പരീക്ഷണം
reporter
വെജിറ്റബിള്‍ കുറുമ തയാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ കോണ്‍ഫ്‌ലവറൊ, അരിപ്പൊടിയോ, മൈടയോ ചേര്‍ത്താല്‍ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.

മിക്‌സഡ് വെജിറ്റബിള്‍ കറിയില്‍ അല്‍പം ബ്രഡ് പൊടി ചേര്‍ത്താല്‍ വേഗം കുറുകും. തേങ്ങ കുറയ്ക്കാം.

പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങാ നീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വച്ചാല്‍ പുതുമ തിരിച്ചു കിട്ടും.

കാരറ്റ് കുറുകെ മുറിയ്ക്കാതെ നീളത്തില്‍ മുറിച്ചാല്‍ പെട്ടന്നു വേവും. ഗ്യാസും ലാഭിക്കാം.

വാഴപ്പിണ്ടി കറുക്കാതിരിക്കാന്‍ അരിഞ്ഞു മോരിലിട്ടു വച്ചാല്‍ മതി

ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്‍പം പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.

മീന്‍കറി പാകം ചെയ്യുമ്പോള്‍ സവാളയ്ക്കു പകരം ചുവന്നുള്ളി ചേര്‍ക്കാം. മല്ലിപ്പൊടി ചേര്‍ക്കരുത്. ഇങ്ങനെ ചെയ്ത് മണ്‍പാത്രത്തിലാക്കി വച്ചാല്‍ മൂന്നോ നാലോ ദിവസം കേടാകാതിരിക്കും.

ചോറ് വെന്തുകഴിഞ്ഞാല്‍ കട്ട പിടിക്കുന്നത് ഒഴിവാക്കാന്‍ അരി വേവിക്കും മുന്‍പ് അല്‍പ നേരം തിളച്ച വെള്ളത്തില്‍ ഇട്ടു വയ്ക്കാം.

നെയ്യില്‍ കറിവേപ്പിലയിട്ട് ചെറുതായി മൂപ്പിച്ചു വച്ചാല്‍ കൂടുതല്‍ കാലം കേടു വരാതിരിക്കും.

ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍ ഒരു പാളയങ്കോടന്‍ പഴം ഉടച്ചു ചേര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ നല്ല മാര്‍ദ്ദവം ലഭിയ്ക്കും.

വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ബദാമും അണ്ടിപ്പരിപ്പും പാലിലോ ചെറു ചൂട് വെള്ളത്തിലോ നന്നായി അരച്ച് വെണ്ണ പോലെയാക്കിയെടുത്ത് കുറുമ, പനീര്‍ പോലെയുള്ള കറികളില്‍ ചേര്‍ക്കുന്നത് നല്ല രുചിയുള്ള ഗ്രേവി ഉണ്ടാക്കാന്‍ സഹായിക്കും. കറിയുടെ അവസാന ഘട്ടത്തില്‍ ചേര്‍ത്താല്‍ മതി.
നല്ല രുചിയുള്ള ഭക്ഷണം തയ്യാറാക്കാനും കഴിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പാചകത്തില്‍ അപാരമായ കൈപുണ്യം എല്ലാവര്‍ക്കും കിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ടു തന്നെ തീന്‍ മേശക്കു മുന്‍പില്‍ ഭക്ഷണം കൊണ്ടു വച്ചാല്‍ ഉപ്പില്ല, മുളകില്ല, രുചിയില്ല എന്നു തുടങ്ങി പരാതികള്‍ മാത്രമാണ്. എന്നാല്‍ ഈ പരാതികളെ മറികടക്കാന്‍ ഈസിയായിട്ടു കഴിയും. അതിനായി പാചകത്തില്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മാത്രം മതി.
 
Other News in this category

 
 




 
Close Window