Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫാഷന്‍
  Add your Comment comment
ഭാര്യമാര്‍ സൂക്ഷിക്കുക; ഭര്‍ത്താക്കന്മാര്‍ക്ക് ബോറടിക്കാതിരിക്കാന്‍ യന്ത്രം
reporter
ചൈനയിലെ ഷാങ്ഹായിയിലെ ഷോപ്പിങ് മാളില്‍ ഭര്‍ത്താക്കന്മാരുടെ ബോറടി മാറ്റാന്‍ യന്ത്രം. ദ ഗ്ലോബല്‍ ഹാര്‍ബര്‍ ഷാങ്ഹായാണ് ഹസ്ബന്‍ഡ് സ്റ്റോറേജ് പോഡ്‌സ് എന്ന പേരില്‍ സംവിധാനം ഒരുക്കിയത്. ദമ്പതികളായി ഷോപ്പിംഗിന് എത്തുമ്പോള്‍ ഭര്‍ത്താവിന് ഈ പെട്ടിയില്‍ കയറിയിരിക്കാം. ടിവി സ്‌ക്രീനും കീബോര്‍ഡും ഗെയിസും കളിച്ചിരിക്കാന്‍ അവസരമാണ് മാളുകാര്‍ ഒരുക്കിയത്. പ്രൈവറ്റ് ലോഞ്ച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
ഒഴിഞ്ഞു മാറാന്‍ നിവൃത്തിയില്ലെങ്കില്‍ ഭാര്യമാരോടൊപ്പം ഭര്‍ത്താക്കന്മാര്‍ സഹകരിക്കുന്ന കാര്യമാണ് ഷോപ്പിംഗ്. ഭര്‍ത്താക്കന്മാര്‍ക്ക് ബോറടിയാണ് ഭാര്യമാരുടെ ഇ ൈപരിപാടി. പഠനങ്ങള്‍ അനുസരിച്ച് ഷോപ്പിംഗ് ആരംഭിച്ച് 26 മിനുറ്റ് കൊണ്ട് തന്നെ ഭര്‍ത്താക്കന്മാര്‍ക്ക് ബോറടി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളും നടത്തുന്ന ചൈന ഭര്‍ത്താക്കന്മാരുടെ ഈ ബോറടി മാറ്റുന്ന പെട്ടിയുമായാണ് എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ ഒഒരു പെട്ടിയില്‍ കയറ്റി അടക്കുക. ഈ പെട്ടിയില്‍ കയറി ഗെയിംസ് കളിച്ച് ഭര്‍ത്താക്കന്മാര്‍ക്ക് തല്‍ക്കാലം സമയം കളയാം.
 
Other News in this category

 
 




 
Close Window