Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ദുര്‍ഖര്‍ സല്‍മാന്റെ പുതിയ കാറിന് മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പര്‍ - 369
reporter
തന്റെ വാഹനങ്ങള്‍ക്കെല്ലാം 369 എന്ന നമ്പര്‍ സ്വന്തമാക്കാനാണ് മമ്മൂട്ടി ശ്രമിക്കാറ്. വാഹന പ്രേമത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാനും പിന്നില്ല. ഇപ്പോഴിതാ വാപ്പച്ചിയുടെ നമ്പറും ദുല്‍ക്കര്‍ സ്വന്തമാക്കിയിരിക്കുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ദുല്‍ക്കര്‍ സല്‍മാന്‍ മമ്മൂക്കയുടെ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്. തന്റെ ഏറ്റവും പുതിയ ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക് വേണ്ടിയാണ് എല്‍ 07 സിഎല്‍ 369 എന്ന നമ്പര്‍ ദുല്‍ക്കര്‍ സ്വന്തമാക്കിയത്. ഏകദേശം 30,000 രൂപ മുടക്കിയാണ് താരത്തിന്റെ പ്രതിനിധികള്‍ ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്.

ബൈക്കുകളോട് കൂടുതല്‍ താല്‍പര്യമുള്ള ദുല്‍ക്കറിന്റെ മോ!ഡിഫൈഡ് ട്രയംഫ് ബോണ്‍വില്ലയുടെ നമ്പര്‍ കെഎല്‍ 07 സിസി 9369 ആണ്. ഇതുകൂടാതെ കൂടാതെ ദുല്‍ക്കര്‍ സല്‍മാന്‍ ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്ന അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കും താരത്തിന് സ്വന്തമായുണ്ട്. മിനി കൂപ്പര്‍, ബെന്‍സ് എസ്എല്‍എസ് എഎംജിയില്‍ തുടങ്ങിയ വാഹനങ്ങള്‍ കൂടാതെയാണ് ദുല്‍ക്കര്‍ ഇപ്പോള്‍ ഫോക്‌സ്‌വാഗന്‍ പോളോയും സ്വന്തമാക്കിയത്.
 
Other News in this category

 
 




 
Close Window