Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ഫാഷന്‍
  Add your Comment comment
വോഗ് ബ്യൂട്ടി അവാര്‍ഡിലും മികച്ച സുന്ദരി ഐശ്വര്യ
reporter
വോഗ് ബ്യൂട്ടി അവാര്‍ഡ്‌സിന്റെ റെഡ് കാര്‍പറ്റിലും കിടിലന്‍ ലുക്കിലെത്തി ഐശ്വര്യ റായി ആരാധകരെ ഇളക്കിമറിച്ചിരിക്കുകയാണ്.

എംബ്രോയ്ഡറിയുള്ള ബ്ലാക്ക് കോള്‍ഡ് ഷോള്‍ഡര്‍ ഗൗണ്‍ ധരിച്ച് ചുവന്ന ലിപ്സ്റ്റിക് ഇട്ട് കഴുത്തില്‍ ആഭരണങ്ങളൊന്നുമില്ലാതെ പെര്‍ഫെക്റ്റ് ലുക്കിലാണ് താരം എത്തിയത്. ഡ്രസിനൊപ്പം തന്നെ ആഷിന്റെ ഹെയര്‍ സ്‌റ്റൈലിനും മേക്അപ്പിനും നൂറു മാര്‍ക്കാണ് എന്നാണ് ഫാഷനിസ്റ്റകളുടെ വാദം. ആഷിന്റെ കുറേകാലത്തിനിടയ്ക്കു കണ്ട ഏറ്റവും നല്ല ലുക്ക് ആണിതെന്നാണത്രേ ബോളിവു!ഡിലെ ടോക്ക്.

ചടങ്ങില്‍ മോസ്റ്റ് ബ്യൂട്ടിഫുള്‍ ഗ്ലോബല്‍ ഐക്കണ്‍ അവാര്‍ഡ് ആണ് ആഷ് വാങ്ങിയത്. പുരസ്‌കാരം ലഭിച്ചതിന് കുടുംബത്തോടും സുഹൃത്തുക്കളോടും ആഷ് നന്ദി അറിയിച്ചു. എല്ലാത്തിലുമുപരി തന്റെ പൊന്നോമന പുത്രി ആരാധ്യക്കായി ആഷിന്റെ വക ഒരു സ്‌പെഷല്‍ മെസേജുമുണ്ടായിരുന്നു. ' ആരാധ്യ, എന്റെ സ്‌നേഹമേ, ഈ ലോകത്തു തന്നെ ഏറ്റവും സുന്ദരി നീയാണ്' എന്നതായിരുന്നു ഐശ്വര്യയുടെ ആ ക്യൂട്ട് സന്ദേശം.

റെഡ് കാര്‍പറ്റിലെ ക്വീന്‍ ആരെന്നു ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ മറുപടി വരും അതു നമ്മുടെ ഐശ്വര്യ റായ് അല്ലേയെന്ന്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തുടങ്ങി റെഡ് കാര്‍പറ്റ് വേദികളിലെല്ലാം ഐശ്വര്യയോളം സ്വാധീനം ചെലുത്തിയ നടിമാരില്ല.
 
Other News in this category

 
 




 
Close Window