Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മോഹന്‍ലാല്‍ കയ്യില്‍ കെട്ടുന്ന 73 ലക്ഷം വിലയുള്ള വാച്ചാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം
reporter
കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയകളിലും വാട്‌സാപ്പിലും മോഹന്‍ലാലിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാച്ചിന്റെ ചിത്രം കാണാം. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ഉപയോഗിക്കുന്ന വാച്ച് എന്നതിലുപരി ഇതിന്റെ ഫീച്ചറുകളും മറ്റും ഓണ്‍ലൈന്‍ ലോകത്ത് എന്നും ഹിറ്റ് തന്നെയാണ്.

അത്യാധുനിക ഫീച്ചറുകളുള്ള റിച്ചാര്‍ഡ് മില്ലെ സ്റ്റെയില്‍, അഥവാ RM 1102 വാച്ച് ആഢംബര ഉല്‍പന്നങ്ങളുടെ പട്ടികയിലാണ് ഇടം പിടിച്ചിരിക്കുന്നത്. 50mm x 40mm x 16.15 ടൈറ്റാനിയം കെയ്‌സ്, നീലക്കല്ലിന്റെ ക്രിസ്റ്റല്‍ ബാക്ക്, 50 മീറ്റര്‍ വരെ വെള്ളം പ്രതിരോധിക്കാനുള്ള ശേഷി, ഏകദേശം 50 മണിക്കൂര്‍ വൈദ്യുതി റിസര്‍വ്, 60 മിനിറ്റ് കൗണ്ട്ഡൗണ്‍ ടൈമര്‍, കറുത്ത ലെതര്‍ സ്ട്രാപ്പ്, ക്രോനോഗ്രാഫ് എന്നിവ പ്രധാന ഫീച്ചറുകളാണ്. 115,000 ഡോളറാണ് ഇതിന്റെ വില (ഏകദേശം 73.25 ലക്ഷം രൂപ).

നടീ നടന്‍മാരുടെ ഗാഡ്ജറ്റുകളും വാഹനങ്ങളും ആരാധകര്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഈ ആഢംബര വാച്ച് മോഹന്‍ലാലിന്റേതാണോ എന്ന് സ്ഥിരീകരണമില്ല. വിപണിയിലെ പുതിയ ഗാഡ്ജറ്റുകള്‍ സ്വന്തമാക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മമ്മൂട്ടിയും.
 
Other News in this category

 
 




 
Close Window