Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്ന് വ്യഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചിട്ടേയുള്ളൂവെന്ന് പള്ളി
reporter
പ്രശസ്തമായ അരുവിത്തുറ പള്ളിയുടെ മുറ്റത്തു ആനയെ വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങള്‍ പുറത്തായതോടെ വിവാദം. പള്ളിയില്‍ വെച്ച് ആനയെ മാമോദിസ മുക്കിയതായാണ് ആക്ഷേപം. എന്നാല്‍ വെഞ്ചരിക്കാന്‍ കൊണ്ടുവന്ന ആനയുടെ മേല്‍ പ്രാര്‍ത്ഥിച്ചു വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്ന് പള്ളി വിശദീകരിച്ചു.

പി സി ജോര്‍ജ് എംഎല്‍എയുടെ ബന്ധുവായ പൂഞ്ഞാര്‍ മുക്കുഴി പ്ലാത്തോട്ടത്തില്‍ ജോര്‍ജ് പുതുതായിവാങ്ങിയ മഹാദേവന്‍ എന്ന ആനയെയാണ് വെഞ്ചരിച്ചത്. പാപ്പാനൊപ്പം പള്ളിമുറ്റത്തു എത്തിച്ച ആനയെ തിരുവസ്ത്രമണിഞ്ഞ വൈദികന്‍ വെള്ളം തളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സഭാ ചട്ടങ്ങള്‍ക്കും വേദപുസ്തകങ്ങള്‍ക്കുമെതിരായ സംഭവമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ചില വിശ്വാസികള്‍ രംഗത്തുവന്നത്.
വാഹനങ്ങള്‍ വെഞ്ചരിക്കാറുണ്ടെങ്കിലും ഇതുവരെ ആനയെ വെഞ്ചരിച്ചതായി കേട്ടിട്ടില്ല .

സംഭവം വിവാദമായതോടെ വെള്ളം തളിക്കുക മാത്രമാണ് ചെയ്തതെന്ന് പള്ളിയും വൈദികനും പ്രതികരിച്ചു. ആനയെ മാമോദീസ മുക്കിയതല്ല പുതുതായി വാങ്ങിയ ആനയെ പ്രാര്‍ത്ഥനക്ക് കൊണ്ടുവന്നപ്പോള്‍ വെള്ളം തളിയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണു വിശദീകരണം. എന്നാല്‍ നടന്നത് മാമോദീസയാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

മാത്രമല്ല ഈ ചടങ്ങിന് നല്ലൊരു തുക വാങ്ങിയതായും ആരോപണമുണ്ട്. ഏതായാലും പള്ളി മുറ്റത്തെ ആനയുടെ വെഞ്ചരിക്കല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെതോടെ അത് വലിയ ചര്‍ച്ചാ വിഷയമായി. എന്നാല്‍ ഇതില്‍ വിവാദത്തിനു കാര്യമില്ലെന്നും പള്ളി പ്രതികരിച്ചു.

പാലാ രൂപതയിലെ പ്രധാന പള്ളിയായ അരുവിത്തുറ പള്ളി പിസി ജോര്‍ജിന്റെ ഇടവകയാണ്. ആനയുടെ ഉടമയായ ജോര്‍ജിന് ആറോളം ആനകളുണ്ട്.
 
Other News in this category

 
 




 
Close Window