Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ഫാഷന്‍
  Add your Comment comment
ബ്ലൂവെയില്‍ പോലെ കേരളത്തിലെ കുട്ടികളെ വലയിലാക്കിയിട്ടുള്ളത് 23000 വെബ്‌സൈറ്റുകള്‍
reporter
ബ്ലൂവെയ്ല്‍ മാത്രമല്ല കൊലയാളി. കുട്ടികളെ മരണച്ചുഴിയിലേയ്ക്ക് തള്ളിവിടുന്ന 23,000 വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ ആത്മഹത്യ ചലഞ്ചിനു പിന്നില്‍ പ്രത്യേക ഗ്രൂപ്പുകള്‍ കൂടുതല്‍പ്പേരെ വലയിലാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വരുന്നു. ഇത് കേരളക്കരയിലും പിടിമുറുക്കി ഇരകളെ കണ്ടെത്തുന്നു എന്ന ഞെട്ടല്‍ മാറും മുമ്പേ എത്തി അടുത്തത്.
രക്തം പൊടിയത്തക്ക വിധം ബ്ലേഡ് കൊണ്ട് കൈത്തണ്ടയില്‍ പേരോ ചിത്രങ്ങളോ വരയുകയാണ് രീതി. സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രം കളിക്കാവുന്ന ഈ ഗെയിം സാമൂഹ്യ മാധ്യമങ്ങളില്‍ അടിമപ്പെടുന്ന കൗമാരത്തിന് ഹരമാകുന്നു. അത് മരണത്തിലേയ്ക്കുള്ള ചുഴിയിലേയ്ക്കാണ് വലിച്ചിടുന്നതെന്ന് അറിയാതെ കൗമാരം.


കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റഷ്യയിലെ ഉപഭോക്തൃ സുരക്ഷാ മന്ത്രാലയമാണ് ഇത്തരത്തില്‍ കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 23,000 വെബ്‌സൈറ്റു കള്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിനോ, അല്ലെങ്കില്‍ സമാനമായ മിഷനുകള്‍ ചെയ്യാനോ പ്രേരിപ്പിക്കുന്ന വെബ്‌സൈറ്റുകളാണ് കണ്ടെത്തിയത്. റഷ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയായ റോസ്റ്റാറ്റ് പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്റര്‍നെറ്റിനു അടിമയായി കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് റഷ്യയില്‍ സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കെയാണ് ഇത്തരത്തിലുള്ള സൈറ്റുകളെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുകയും കണ്ടെത്തുകയും ചെയ്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window