Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
അവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 26ന് ടോട്ടന്‍ഹാമില്‍
തോമസ് കെ. ആന്റണി
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും രോഗശാന്തി ശുശ്രൂഷയും ഓഗസ്റ്റ് 26, ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടക്കും.

പ്രശസ്ത ദൈവവചന പ്രഘോഷകനായ ഗ്യാരി സ്റ്റീഫന്‍ നയിക്കുന്ന വചന ശുശ്രൂഷയും കുട്ടികള്‍ക്കായി കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
സെഹിയോന്‍ യുകെ ടീം നയിക്കുന്ന ദൈവസ്തുതി ആരാധനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
വിക്ടോറിയ ലൈനിലെ സെവന്‍ സിസ്റ്റേഴ്‌സ് എന്ന ട്യൂബ് സ്റ്റേഷനില്‍ നിന്നും അടുത്ത ടൗണുകളില്‍ നിന്നും 149 , 259 , 279 , 349 എന്നീ ബസുകളില്‍ ടോട്ടന്‍ഹാം ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെ എതിര്‍വശത്തുള്ള ദേവാലയത്തിലേക്ക് എത്തിച്ചേരാം. സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.

ദൈവ വചനത്തിലൂടെയും ദൈവാനുഭവ സാക്ഷ്യത്തിലൂടെയും ദൈവ വിശ്വാസം വളര്‍ത്തുവാനും അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുവാനുമുള്ള ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

വിലാസം:
St. Francis De Sales Catholic Church
729 High Rd
Tottenham
London
N17 8AG

കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ്: 07903867625
 
Other News in this category

 
 




 
Close Window