Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ലോകത്ത് മറ്റൊരിടത്തുമില്ലാത്ത വിധം ആര്‍ത്തി കണ്ട് കൊച്ചിയിലെത്തിയ സണ്ണി ലിയോണ്‍ അന്തംവിട്ടു
reporter
പോണ്‍ മൂവി സ്റ്റാര്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ തന്നെ കാണാനെത്തിയ ജനക്കൂട്ടത്തെ കണ്ട് അമ്പരന്നു. വായുവിലേക്ക് ചുംബനം എറിഞ്ഞ സണ്ണിയോട് ഐ ലവ് യു പറഞ്ഞ് യുവാക്കള്‍ തുള്ളിച്ചാടി. ലോകത്ത് മറ്റെവിടെയും സണ്ണിയെ കാണാന്‍ ഇത്രയധികം ആളുകള്‍ തടിച്ചു കൂടിയിട്ടില്ല. ഒരു നഗ്ന ചിത്ര നടിയെ തൊട്ടു നോക്കാനും അടുത്തു കാണാനുമായി കേരളത്തില്‍ ഇത്രയധികം ആളുകള്‍ ഒത്തുകൂടുന്നത് ഇത് ആദ്യ സംഭവമാണ്.
ഉച്ചയോടെയാണ് സണ്ണി ലിയോണ്‍ എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നിലുള്ള മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയത്. സണ്ണി ലിയോണിനെ ഒരുനോക്കു കാണുന്നതിനായി ആയിരങ്ങള്‍ ഇവിടെ തടിച്ചു കൂടിയിരുന്നു. തിരക്കു മൂലം പലപ്പോഴും എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടു. എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ ഒരു നോക്കു കണ്ടത്. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ് ലാത്തി വീശി.

മെട്രോയുടെ ഭാഗമായി എംജി റോഡില്‍ സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ബാരിക്കേഡ് തിരക്കില്‍ തകര്‍ന്നു വീണു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന എടിഎം കൗണ്ടറിനു മുകളിലെ നെയിം ബോര്‍ഡില്‍ ആളുകള്‍ കയറിയതോടെ അതു താഴെവീഴുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് മൊബൈല്‍ ഷോപ്പ് ഉടമയ്‌ക്കെതിരെ കേസെടുക്കാന്‍ കാരണം.

11 മണിക്കാണ് ഉദ്ഘാടനം പറഞ്ഞിരുന്നത്. സണ്ണി ലിയോണ്‍ രാവിലെ തന്നെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പിന്നീട് ഹോട്ടലില്‍ നിന്നാണ് വേഷമൊക്കെ മാറി താരമെത്തിയത്.

എംജി റോഡില്‍ ഗതാഗതം തടസപ്പെട്ട സംഭവത്തില്‍ ഷോപ്പ് ഉടമയ്‌ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേര്‍ക്കെതിരെയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പൊതുറോ!ഡില്‍ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കു പിഴ ചുമത്തുകയും ചെയ്തതായി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.


എന്നാല്‍ എംജി റോഡിലെ ഫോണ്‍4 ഉദ്ഘാടനത്തിന് പ്രതീക്ഷിച്ച സമയത്ത് എത്തിച്ചേരാന്‍ സണ്ണി ലിയോണിന് കഴിഞ്ഞില്ല. കൊച്ചിയിലെ ട്രാഫിക് തന്നെയാണ് പണി പറ്റിച്ചത്. കൂടാതെ ആരാധകരുടെ ബഹളവും.

അശ്ലീല സിനിമ രംഗം ഉപേക്ഷിച്ച് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഹോട്ട് താരമാണ് സണ്ണി ലിയോണ്‍. ഇതിന് മുമ്പ് വനിത ഫിലിം അവാര്‍ഡിനും സണ്ണി ലിയോണ്‍ എത്തിയിരുന്നു.
ഫോണ്‍ 4 ല്‍ നിന്ന് അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണ്‍ വാങ്ങുന്നവര്‍ക്ക് സണ്ണി ലിയോണിനൊപ്പം ലഞ്ച് കഴിക്കാനുള്ള അവസരവും ഉണ്ട്. മൂന്ന് ലക്കി വിന്നേഴ്‌സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ ഒരാള്‍ സ്ത്രീയും ആണ്.
മിലന്‍ ലൂത്രിയ സംവിധാനം ചെയ്യുന്ന ബാദ്ഷാഹോ ന്നെ സണ്ണി ലിയോണ്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അജയ് ദേവഗണും ഇലിയാന ഡിക്രൂസും ഇമ്രാന്‍ ഹാഷ്മിയും ഒക്കെയാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
 
Other News in this category

 
 




 
Close Window