Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്: കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി കണ്ടു
reporter
കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികള്‍ സെപ്റ്റംബര്‍ ഒന്നിന് ബലിപെരുനാള്‍ ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി കോഴിക്കോട് മുഖ്യഖാസി കെ.വി. ഇമ്പിച്ചമ്മദ്, വലിയഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചതോടെയാണിത്.

ശാന്തിയും സമാധാനവും യഥാര്‍ഥ ഭക്തിയുമാണ് ഈദുല്‍ അസ്ഹാ അഥവാ ബലിപെരുനാളിന്റെ സന്ദേശം. ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആദര്‍ശ പിതാവായ ഹസ്രത്ത് ഇബ്രാഹിം നബിയുടെ ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ദിനം. മാത്രമല്ല, ഇബ്രാഹിം പ്രവാചകന്റെ ഉജ്വലമായ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനും ത്യാഗത്തിലൂടെ വിജയമെന്ന പാഠം ഓര്‍മിക്കാനും ബലിപെരുന്നാള്‍ അവസരം നല്‍കുന്നു.
 
Other News in this category

 
 




 
Close Window