Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
വെജിറ്റബിള്‍ കുറുമ
reporter
എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് വെജിറ്റബിള്‍ കുറുമ.

ആവശ്യമുള്ള സാധനങ്ങള്‍

കാരറ്റ് - 1 എണ്ണം
ബീന്‍സ് - ഒരു പിടി
ഉരുളന്‍ കിഴങ്ങ് - 1
ഗ്രീന്‍ പീസ് - 1/4 കപ്പ്
കോളിഫ്‌ലവര്‍ - 10 ഇതളുകള്‍
സവാള - 1 എണ്ണം
കപ്പലണ്ടി - 10 എണ്ണം
ചിരവിയ തേങ്ങ - അര മുറിയുടേത്
പച്ചമുളക് - 4 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം
പെരും ജീരകം - ഒരു നുള്ള്
ഗ്രാമ്പു - 7
കറുക പട്ട - 1
മല്ലി - രണ്ട് ടീസ്പൂണ്‍
ഏലക്ക - 3
കടുക് , എണ്ണ , ഉപ്പു , കറിവേപ്പില ,മഞ്ഞള്‍പ്പൊടി
കാരറ്റ് നടുവിലെ മുറിച്ചു ചെറിയ കഷ്ണങ്ങള്‍ ആക്കുക.
കൊളിഫ്‌ലവര്‍ ചെറിയ കഷ്ണമാക്കുക.
ബീന്‍സ് മുറിച്ചെടുക്കുക.
സവാള നീളത്തില്‍ അരിഞ്ഞ് എടുക്കുക.

പാചക രീതി

പച്ചക്കറികള്‍ എല്ലാം കൂടെ ആവശ്യത്തിനു വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക.
പച്ചമുളക്, ഇഞ്ചി, മസാല എന്നിവ ചേര്‍ത്ത് തേങ്ങ നല്ലപോലെ അരച്ചെടുക്കുക.
ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകിട്ട് പൊട്ടുമ്പോള്‍ സവാള വഴറ്റുക. വഴാന്നു വരുമ്പോള്‍ പച്ചകറികള്‍ ഇട്ടു വീണ്ടും വഴറ്റുക. അത് ഒന്ന് വഴന്നു വരുമ്പോള്‍ മഞ്ഞള്‍പൊടി ഇട്ടു ഇളക്കുക.
ശേഷം അരപ്പ് ചേര്‍ത്ത് ഇളക്കി ,ഉപ്പ് ചേര്‍ത്ത് അടച്ചു വെക്കുക. അരപ്പ് കഷ്ണങളില്‍ പറ്റിപിടിച്ചു കഴിഞ്ഞു ആവശ്യത്തിനു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും എടുത്തു മാറ്റിവെക്കുക.
 
Other News in this category

 
 




 
Close Window