Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
നെയ്‌ചോറ് വീട്ടില്‍ തയാറാക്കാം
reporter
ബിരിയാണി അരി - 4 ഗ്ലാസ്.
സവോള - 2 (ഇടത്തരം)
ഡാള്‍ഡ - 3 ടീസ്പൂണ്‍.
അണ്ടിപ്പരിപ്പ് - 10 എണ്ണം
മുന്തിരി - 15 എണ്ണം
ഏലയ്ക്ക - 4 എണ്ണം
ഗ്രാമ്പൂ - 6 എണ്ണം
കറുവാപട്ട - ചെറിയ കഷ്ണം.
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി നന്നായി കഴുകി വെള്ളത്തില്‍ തന്നെ ഇട്ട് വെക്കുക. വലിയ ഉള്ളി ചെറുതായി മുറിക്കുക. ശേഷം ഡല്‍ഡയില്‍ നന്നായി വഴറ്റുക. ( ചെറിയ തീയില്‍ കളര്‍ ചുവപ്പാകരുത്). അതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി, ഏലയ്ക്ക, ഗ്രാമ്പൂ, പട്ട എന്നിവകൂടി ഇടുക. നന്നായി വഴറ്റിയശേഷം അരിയളക്കാനുപയോഗിച്ച അതേ ഗ്ലാസ്സില്‍ ആറുഗ്ലാസ്സ് വെള്ളം എടുത്ത് അത് സവോളയിരിക്കുന്ന പാത്രത്തില്‍ ഒഴിക്കുക.(1:1.5 എന്ന തോതിലാണ് വെള്ളം എടുക്കേണ്ടത്, വെള്ളം കൂടിയാല്‍ നെയ്‌ച്ചോറിന് പകരം നെയ് കഞ്ഞിയോ നെയ് പായസമോ അവാം. അതിനാല്‍ വെള്ളം അളക്കുമ്പോള്‍ സൂക്ഷിക്കുക) ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. വെള്ളം നന്നായി തിളച്ച ശേഷം അരിയിടുക. കുറച്ച് ഭാഗം തുറന്നിട്ട് മൂടിവെക്കുക. വെള്ളം ഏകദേശം 95% വറ്റിയാല്‍ നന്നായി ഇളക്കി തീ കഴിയുന്നത്ര കുറക്കുക. മുകളില്‍ അലൂമിനിയം ഫോയില്‍ കൊണ്ടോ മറ്റോ നന്നായി മൂടി ഇരുപത് മിനിറ്റ് അടുപ്പത്ത് വയ്ക്കുക.
 
Other News in this category

 
 




 
Close Window