Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
കയറിയവര്‍ക്ക് ഇറങ്ങാന്‍ പറ്റിയില്ല: മറ്റുള്ളവര്‍ക്ക് ലോഗ് ഇന്‍ ചെയ്യാന്‍ പറ്റിയില്ല
reporter
ഫെയ്‌സ്ബുക്ക് പണിമുടക്കിയതോടെ വലഞ്ഞത് കോടിക്കണക്കിന് ഉപയോക്താക്കള്‍. ലോകത്തിന്റെ വിവിധയിടങ്ങളിലായാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനരഹിതമായത്. യൂറോപ്പ്, അമേരിക്ക, ബ്രസീല്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ലോഗ് ഇന്‍ ചെയ്യാനാകാതെ യൂസേഴ്‌സ് കുഴങ്ങി. ചിലയിടങ്ങളില്‍ ലോഗ് ഔട്ട് ചെയ്യാനാകാകാത്ത അവസ്ഥയുമുണ്ടായി.
ഫെയ്‌സ്ബുക്ക് ജോലിമാധ്യമമായി ഉപയോഗിക്കുന്നവരുള്‍പെടെ ഒട്ടേറെ ടെക് ജീവനക്കാരേയും എഫ്ബി പണിമുടക്ക് പ്രതിസന്ധിയിലാക്കി. വീണ്ടും പ്രവര്‍ത്തനസജ്ജമായെങ്കിലും തകരാറിന്റെ കാരണം വെളിവായിട്ടില്ല. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുണ്ടായി.
അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളതിനാല്‍ ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനരഹിതമായിരിക്കുന്നു. ഉടന്‍ തിരിച്ചുവരുന്നതായിരിക്കും.
ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനരഹിതമായതോടെ ദേഷ്യം പിടിച്ച യൂസര്‍മാരില്‍ ചിലര്‍ ട്വിറ്ററിലെത്തി കലിപ്പ് തീര്‍ത്തു.
 
Other News in this category

 
 




 
Close Window