Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
മതം
  Add your Comment comment
ബോള്‍ട്ടണ്‍ തിരുന്നാളിന് സെപ്റ്റംബര്‍ 8ന് കൊടിയേറും
സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ദിവസങ്ങളിലായി നടക്കും. എട്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6.30ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മൂന്നു ദിവസക്കാലം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറ്റത്തെ തുടര്‍ന്ന് ലദീഞ്ഞും ദിവ്യബലിയും ഉണ്ടായിരിക്കും.

ശനിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.ഡേവിഡ് ഈഗന്‍ കാര്‍മ്മികനാകും. പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ 11ന് തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും. ഫാ. ജിനോ അരീക്കാട്ട് ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികനാകും. ഇതേ തുടര്‍ന്ന് കൃത്യം 12.45ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. മുത്തുക്കുടകളുടെയും , പതാകകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ട് നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വാണ്. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഇതേ തുടര്‍ന്ന് പാരിഷ് ഹാളില്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ എത്തുന്ന മികച്ച വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്.

തിരുന്നാള്‍ ദിനം വിശ്വാസികള്‍ക്ക് അടിമ വെക്കുന്നതിനും, മുടിനേര്‍ച്ച എടുക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ വിജയത്തിനായി ഇടവക വികാരി ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെയും ട്രസ്റ്റിമാരായ ജെയ്സണ്‍ ജോസഫ്, ആന്റണി ചാക്കോ എന്നിവരുടെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു.

തിരുന്നാളിന് ഒരുക്കമായുള്ള ഏകദിന ധ്യാനം ഞായറാഴ്ച
ബോള്‍ട്ടണ്‍ തിരുന്നാളിന് ഒരുക്കമായുള്ള ഏകദിന ധ്യാനം വരുന്ന ഞായറാഴ്ച നടക്കും. ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ രാത്രി 7 വരെ നടക്കുന്ന ധ്യാനത്തിന് ഫാ.ടോമി എടാട്ട് നേതൃത്വം നല്‍കും. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന അച്ചന്‍ തലശേരി രൂപതാ അംഗവും, നിലവില്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ പനയ്ക്കല്‍ അച്ചനൊപ്പം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ദിവ്യബലിയോടെ ആവും ധ്യാനം സമാപിക്കുക. ഏകദിന ധ്യാനത്തിലും, തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തു പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും തിരുന്നാള്‍ കമ്മറ്റി ബോള്‍ട്ടണിലേക്ക് സ്വാഗതം ചെയ്യുന്നു.


പള്ളിയുടെ വിലാസം
Our Lady of lourdes church
275 plodder lane
Famworth,Bolton
BL4 0BR
 
Other News in this category

 
 




 
Close Window