Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
മതം
  Add your Comment comment
ലണ്ടനിലെ ഓണാഘോഷങ്ങള്‍ക്കു സമാപനം കുറിച്ച് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ആഘോഷങ്ങള്‍ 23ന്
reporter

ഓണം കേരളീയര്ക്ക് മഹോത്സവമാണ്. അങ്ങനെ കാത്തിരുന്ന ഓണം പടിയിറങ്ങുകയായി ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മലയാളികള്‍ ഓണമാഘോഷിച്ചു .ഇംഗ്ലണ്ടിന്റെ ആഘോളമിങ്ങോളമുള്ള മലയാളി സമൂഹം ഓണത്തെ ആദര്‍ശപൂര്‍വം വരവേറ്റു, ലണ്ടന്‍ നഗരത്തിന്റെ ഓണാഘോഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷചടങ്ങുകള്‍ ഈ മാസം 23 നു ക്രോയ്‌ഡോണില്‍ നടക്കും, പഴമനഷ്ടമാകാത്ത ഓണത്തിന്റെ അനുഭവങ്ങളെ കോര്‍ത്തിണക്കിയ ഒട്ടേറെ കലാപരുപാടികളാണ് യൂ.കെ മലയാളികള്‍ക്കായി അണിയറയില്‍ ഒരുക്കി വെച്ചിരിക്കുന്നത് .ലണ്ടന്‍ ഹിന്ദുഐക്യവേദിയിലെ വനിതകളുടെ തിരുവാതിരയും, ഡോക്ടര്‍. അജിത് കര്‍ത്തായുടെ ഓട്ടംതുള്ളലും ഇതില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഭവങ്ങള്‍ ആണ്. ലണ്ടന്‍ ഹിന്ദുഐക്യവേദിയിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്നു തയ്യാറാക്കുന്ന വിഭവസമൃദ്ധമായ സദ്യയും, ഗുരുവായൂരപ്പദര്‍ശനവുംകുടി ആകുമ്പോള്‍ ഈ ഓണവും മറക്കാനാകാത്ത ഓര്‍മ്മകള്‍ ആണ് ലണ്ടന്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്നത് . ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിദ്യാരംഭചടങ്ങുകള്‍ സെപ്റ്റംബര്‍ 30 ന് നടത്തപെടുന്നതാണ് പങ്കെടുക്കാന്‍ ആഗ്രഹമുള്ള ഭക്തജനങ്ങള്‍ പേരുവിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar Unnithan: 07515918523 Venue Details: 731-735, London Road, Thornton Heath, Croydon. CR76AU

 
Other News in this category

 
 




 
Close Window