Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
reporter
കെന്റ് ഹിന്ദുസമാജത്തിന്‍റെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 16 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു.
പൂവിളികളും പൂക്കളങ്ങളും സദ്യവട്ടങ്ങളും കുസൃതി നിറഞ്ഞ
കളികളുമായി വീണ്ടുമൊരു ഓണക്കാലം കൂടി. നന്മ നിറഞ്ഞ ഒരു
ഗതകാലത്തിന്റെ സ്മരണകള്‍ പാവ് നെയ്ത ഓലക്കുട ചൂടി മാവേലി മന്നനും സൗഹൃദത്തിന്റെ പൂവുകള്‍ ഒന്നിച്ചു ചേര്‍ത്ത പൂക്കളവും
സ്നേഹവാത്സല്യങ്ങളുടെ തൂശനിലയില്‍ വിളമ്പിയ ഓണസദ്യയും
കുസൃതിക്കുരുന്നുകളുടെ ഓണക്കളികളും വിവിധ കലാപരിപാടികളുമായി
സമാജംഗങ്ങള്‍ ഓണം സമുചിതമായി ആഘോഷിക്കുന്നു.
എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി
ഭാരവാഹികള്‍ അറിയിച്ചു.
Address : Medway Hindu Mandir, 361 Canterbury Street,
Gillingham, Kent, ME7 5XS.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
E-Mail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07906130390 & 07753188671
 
Other News in this category

 
 




 
Close Window