Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
റിവേഴ്‌സ് ലൈനര്‍ പെണ്‍കുട്ടികളുടെ പുരികത്തില്‍ പുതിയ ട്രെന്‍ഡ്
reporter
റിവേഴ്‌സ് ലൈനറും ഇപ്പോള്‍ ചര്‍ച്ചയാണ്. ഇന്‍സ്റ്റഗ്രാമില്‍ റിവേഴ്‌സ് ലൈനര്‍ എഴുതി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെ പ്രളയമാണ്. റിവേഴ്‌സ് ലൈനര്‍ എഴുന്നതോടൊപ്പം നിങ്ങളുടെ ഇഷ്ടത്തിന് അതിന് ചുറ്റും തിളക്കമുള്ള ലൈനറും ഉപയോഗിക്കാം. ഇനി വ്യത്യസ്ത പരീക്ഷിക്കാന്‍ തയ്യാറായി ഇരിക്കുന്ന സുന്ദരികള്‍ക്ക് റിവേഴ്‌സ് ലൈനര്‍ നോക്കാം...സാധാരണ ഐലൈനര്‍ എഴുതുന്നതില്‍ നിന്ന് ഒരു മാറ്റവും ആകാം.
ആളുകളെ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്ന പരീക്ഷണങ്ങള്‍ക്ക് അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രാധാന്യം ഉണ്ട്.

മേക്ക്അപിന്റെ കാര്യത്തില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ സ്ത്രീകള്‍ എപ്പോഴും മുന്നില്‍ തന്നെയാണ്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സോഷ്യല്‍ മീഡിയയിലും തരംഗമാകുന്നത് കണ്ണുകളില്‍ ഐലൈനര്‍ കൊണ്ട് തീര്‍ക്കുന്ന പുതിയ പരീക്ഷണമാണ്. സാധാരണ നേരെ എഴുതുന്ന ഐലൈനര്‍ തിരിച്ച് എഴുതുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഒറ്റ നോട്ടത്തില്‍ കണ്ണിന്റെ ആകൃതി തന്നെ മാറ്റി മറിക്കും ഈ ട്രെന്‍ഡിംഗ്. അതിന് മുകളില്‍ കുറച്ച് മേക്ക്അപും കൂടിയായാല്‍ പിന്നെ പറയുകയും വേണ്ട. ഇതിന് പറയുന്നത് റിവേഴ്‌സ് ലൈനര്‍ അല്ലെങ്കില്‍ ബാക്വേര്‍ഡ്‌സ് ലൈനര്‍ എന്നാണ്. ഏത് പേര് വേണമെങ്കിലും സ്വീകരിക്കാം.
 
Other News in this category

 
 




 
Close Window