Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഗര്‍ഭിണി ഫാഷന്‍ മത്സരത്തില്‍ പങ്കെടുത്താല്‍ എന്താ പ്രശ്‌നം?
reporter
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ റാംപില്‍ മോഡലുകളെ കടത്തിവെട്ടി ഗര്‍ഭിണി താരമായി. ക്യത്യമായ അഴകളവുകളില്‍ കോറിയെടുത്ത് തുളുമ്പുന്ന സൗന്ദര്യവുമായെത്തിയ മോഡലുകള്‍ നിറവയറുമായി എത്തിയ മോഡലിനു മുന്നില്‍ ആരും അല്ലാതായി.

എട്ടു മാസം ഗര്‍ഭിണി ആയ മയാ റുത് ലീ ആണ് നിറവയറുമായി എത്തി ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിനെ ഞെട്ടിച്ചത്. ഭാഗികമായി തുറന്ന് നിറവയര്‍ സദസിനു മുന്നില്‍ കാണിക്കുന്ന നീതിയില്‍ കാര്‍ഡിഗാന്‍ അണിഞ്ഞാണ് മോഡല്‍ റാംപിലേയക്ക് കാലെടുത്തുവെച്ചത്. ഡിസൈനര്‍മാരായ മൈക്ക് എക്ഹാസിനും, സൂ ലാറ്റയ്ക്കും വേണ്ടിയാണ് എട്ടു മാസം ഗര്‍ഭിണിയായ മയ റാംപിലെത്തിയത്.

വോഗ് റണ്‍വേയുടെ നിക്കോള്‍ ഫലിപ്‌സ് മയയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് റാംപ് ഗര്‍ഭിണിയെ ലോകം അറിഞ്ഞത്. മയയും ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window