Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
മതം
  Add your Comment comment
വാല്‍ത്താംസ്റ്റോയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 24 വരെ
ജോസ് ജോണ്‍
സീറോ മലബാര്‍ സഭ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍, വാല്‍ത്താം സ്റ്റോ (ഔര്‍ ലേഡി & സെന്റ് ജോര്‍ജ് ചര്‍ച്ച്‌,132 ഷെണ്‍ ഹാള്‍സ്ട്രീറ്റ്, E17 9HU ) മാസ്സ് സെന്ററിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 22, 23, 24 തീയതികളില്‍ ആഘോഷിക്കും.


തിരുനാള്‍ തിരുക്കര്‍മ്മങ്ങളിൽ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും പള്ളി കമ്മറ്റിക്കു വേണ്ടി സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് അന്ത്യാം കുളം MCBS. ജോസ് ജോസഫ് & ജെസ്സി ജോസ് -ട്രസ്റ്റീസ് എന്നിവര്‍ അറിയിച്ചു.
ട്രസ്റ്റീസ്.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍
ഇന്ന് വൈകിട്ട് 7ന് കൊടിയേറ്റ്,തിരുസ്വരൂപം വെഞ്ചരിപ്പ്
വി. കുര്‍ബ്ബാന (മരിച്ചവരുടെ ഓര്‍മ്മയ്ക്ക് )
(ഫാ.ജോസ് അന്ത്യാം കുളം MCBS, Syro Malabar Chaplain Brentwood Diocese.)
നിത്യ സഹായമാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേര്‍ച്ച.
നാളെ വൈകിട്ട് 7ന് വിശുദ്ധ കുര്‍ബ്ബാന ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല (റീജിയനല്‍ കോ ഓര്‍ഡിനേറ്റര്‍, Syro Malabar Church Eparchy of Great Bnitian ).
നിത്യസഹായ മാതാവിന്റെ നോവേന, ലദീഞ്ഞ്, എണ്ണ നേര്‍ച്ച.

ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന
(റവ.ഡോ. തോമസ്പാറയാടിയില്‍ MST, വികാരി ജനറാള്‍ Syro Malabar Church Eparchy of Great Britian ).
തിരുനാള്‍സന്ദേശം, പ്രദക്ഷിണം
എണ്ണ നേര്‍ച്ച
കലാപരിപാടികള്‍
കാര്‍ഷിക/ ആര്‍ട്ട്സ് ലേലം
ബൈബിള്‍ നാടകം:- നക്ഷത്രങ്ങള്‍ പറയാതിരുന്നത്
സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സമ്മാനദാനം
സനേഹവിരുന്ന്.

തിരുനാള്‍ ദിവസങ്ങളില്‍ അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 
Other News in this category

 
 




 
Close Window