Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മുഖം ഭംഗിയാക്കി അവള്‍ അമ്മയെപ്പോലെ സുന്ദരിയായി
reporter
അമ്മയുടെ സൗന്ദര്യം അതേപടി പകര്‍ന്നു കിട്ടിയ ജാന്‍വി സൗന്ദര്യ വര്‍ധനത്തിന്റെ കാര്യത്തിലും അമ്മയുടെ പാതയിലൂടെ തന്നെയാണ്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല ജാന്‍വിയും ശ്രീദേവിയെപ്പോലെ കോസ്‌മെറ്റിക് സര്‍ജറിക്കു വിധേയയായിട്ടുണ്ടെന്നാണ് ഓണ്‍ലൈന്‍ ലോകത്തെ ചര്‍ച്ച.

ജാന്‍വിയുടെ പഴയ രൂപവും ഇപ്പോള്‍ വന്ന മാറ്റവും താരതമ്യം ചെയ്തുകൊണ്ടാണ് പലരും ഇതു ശരിയാണെന്നു വാദിക്കുന്നത്. ജാന്‍വി അമ്മയെപ്പോലെ തന്നെ തന്റെ മൂക്കിനാണു കാതലായ മാറ്റം വരുത്തിയിരിക്കുന്നതെന്നാണു പൊതുവെയുള്ള സംസാരം. പണ്ട് ജാന്‍വിയുടെ മൂക്ക് നല്ല വലിപ്പമുള്ളതായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കൊഴുപ്പെല്ലാം നീക്കി ഷാര്‍പര്‍ നോസ് ആക്കിയെന്നുമാണ് കേള്‍ക്കുന്നത്. മൂക്കു മാത്രമല്ല താടിയെല്ലിന്റെ ഭാഗവും ജാന്‍വി സര്‍ജറിയിലൂടെ കൂടുതല്‍ മനോഹരമാക്കിയെന്നും പറച്ചിലുണ്ട്. എന്തായാലും നാള്‍ക്കുനാള്‍ കൂടുതല്‍ സുന്ദരിയായിക്കൊണ്ടിരിക്കുന്ന ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം അധികം വൈകില്ലെന്നു തന്നെയാണ് സംസാരം.

നേരത്തെ കോസ്‌മെറ്റിക് സര്‍ജറി നടത്തിയെന്ന പേരില്‍ ശ്രീദേവിയെയും മാധ്യമങ്ങള്‍ വെറുതെ വിട്ടിരുന്നില്ല. ശ്രീദേവിയും തന്റെ മൂക്ക് കൂടുതല്‍ മനോഹരമാക്കാനായിരുന്നു സര്‍ജറി ചെയ്തിരുന്നത്. പക്ഷേ പല അവസരങ്ങളിലും ഇക്കാര്യത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ താരം തയ്യാറായിരുന്നില്ല. പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന പ്രചരണങ്ങളെ നിഷേധിച്ചിരുന്ന ശ്രീദേവി തന്റെ സൗന്ദര്യ രഹസ്യമായി പറഞ്ഞിരുന്നത് പൊസിറ്റീവ് മനോഭാവവും ശരിയായ ഭക്ഷണരീതിയും സന്തുഷ്ടയായിരിക്കാന്‍ കഴിയുന്നതും ഒക്കെയായിരുന്നു.

ഒരു സെലിബ്രിറ്റിയുടെ മക്കളായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാധ്യമങ്ങളുടെയും കാമറക്കണ്ണുകളുടെയും ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന മുഖങ്ങള്‍ ആകുന്നതുകൊണ്ടു തന്നെ സൗന്ദര്യസംരക്ഷണത്തിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പറഞ്ഞുവരുന്നത് ബോളിവുഡിലെ നിത്യഹരിത നായികയായ ശ്രീദേവിയുടെ മകള്‍ ജാന്‍വിയെക്കുറിച്ചാണ്.
 
Other News in this category

 
 




 
Close Window