Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
യുകെകെസിഎ സെന്റ് മൈക്കിള്‍സ് ചാപ്പല്‍ വി. മിഖായേല്‍ മാലാഖയുടെ തിരുനാളും മാഞ്ചസ്റ്റര്‍ ക്നാനായ ബൈബിള്‍ കലാമേളയും
സഖറിയ പുത്തന്‍കളം
യുകെകെസിഎ സെന്റ് മൈക്കിള്‍സ് ചാപ്പലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥന്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാളും മാഞ്ചസ്റ്റര്‍ ക്നാനായ ബൈബിള്‍ കലാമേളയും ഒക്ടോബര്‍ 1, ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞു 3 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനയോടും, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വിനോടും, നൊവേനയോടും ഒപ്പം ആഘോഷിക്കുന്നു.
Address : UKKCA Community Centre, Woodcross Lane, WV14 9BW.
വിശുദ്ധന്റെ തിരുനാള്‍ ആഗോള കാതോലിക്ക സഭ ആചരിക്കുന്നത് സെപ്റ്റംബര്‍ 29 - നാണ്. യു കെ യിലെ പ്രഥമ ക്നാനായ ചാപ്പലിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥന്റെ തിരുനാള്‍ ഒക്ടോബര്‍ 1-നു യുകെകെസിഎ യുടെയും ബിര്‍മിങ്ഹാം യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആചരിക്കുകയാണ്. വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാള്‍ ദിനം കൂടിയാണ് ഒക്ടോബര്‍ ഒന്ന്.

മാഞ്ചസ്റ്റര്‍ ക്നാനായ ബൈബിള്‍ കലാമേള ഉച്ചകഴിഞ്ഞു ഒന്നിനാരംഭിക്കും. തടുര്‍ന്ന് പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും കൃതജ്ഞതാ ബലിയും സെന്റ് എലിസബത്ത് ചര്‍ച്ചില്‍ നടക്കും. ഫാ സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
 
Other News in this category

 
 




 
Close Window