Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫാഷന്‍
  Add your Comment comment
കണ്ണിന് മുകളില്‍ വരയ്ക്കുന്നതാണ് ബാറ്റ്‌ലൈനര്‍. കണ്ണിന്റെ ഉള്‍ഭാഗത്തും വരയുണ്ടാകും
reporter
പുതിയ പുതിയ മേക്ക്അപ് പരീക്ഷണങ്ങള്‍ ഉണ്ടാക്കാനാണ് എപ്പോഴും ആളുകള്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുന്ന ഒന്നാണ് കണ്‍പീലിയില്‍ വവ്വാലിനെ തീര്‍ക്കുന്ന മാജിക്. ബാറ്റ്‌ലൈനര്‍ എന്നാണ് ഈ കണ്‍പീലിയിലെ വിസ്മയം തീര്‍ക്കുന്ന മേക്ക്അപിന്റെ പേര്. 16കാരിയായ അബി റോബേര്‍ട്ട്‌സ് എന്ന പെണ്‍കുട്ടിയാണ് ഈ ബാറ്റ്‌ലൈനര്‍ മേക്ക്അപ് കണ്ടെത്തിയത്.

കണ്ണിന് മുകളിലായി വരയ്ക്കുന്ന ഒന്നാണ് ബാറ്റ്‌ലൈനര്‍. കണ്ണിന് ഉള്ളിലായും ഈ വര ഉണ്ടാകും. കണ്‍പീലിക്ക് മുകളിലായി കട്ടിയായാണ് ബാറ്റ്‌ലൈനര്‍ വരയ്ക്കുന്നത്. ഒരു ഐലൈനര്‍ പേന കൊണ്ട് ആര്‍ക്കും ബാറ്റ്‌ലൈനര്‍ വരയ്ക്കാമെന്നാണ് അബി പറയുന്നത്. എന്തായാലും അബിയുടെ ബാറ്റ്‌ലൈനര്‍ മേക്ക്അപ് ഇന്നത്തെ കൗമാരക്കാരുടെ പുതിയ ട്രെന്‍ഡ് ആയിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window