Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
പാചകം
  Add your Comment comment
വയറു നിറഞ്ഞിരിക്കുമ്പോള്‍ ഒരു ലെമണ്‍ ജ്യൂസ്
reporter
ഭക്ഷണം കഴിച്ച് വയറു വല്ലാതെ നിറഞ്ഞുവെന്നു തോന്നുമ്പോള്‍ ഒരു ലെമണ്‍ ജ്യൂസ് കഴിക്കാം. കടയില്‍ നിന്നു കിട്ടുന്നതില്‍ എസന്‍സായിരിക്കും. അതു വീട്ടില്‍ തയാറാക്കിയാല്‍ ആരോഗ്യവും സംരക്ഷിക്കാം. ഇതാ ചേരുവ.


ലെമണ്‍ ജ്യൂസ് - 1 ടേബിള്‍സ്പൂണ്‍

മല്ലിയില (അരിഞ്ഞത്) - കാല്‍ കപ്പ്

എണ്ണ - 2 ടീസ്പൂണ്‍

വെളുത്തുള്ളി (അരിഞ്ഞത്) - 2 ടീസ്പൂണ്‍

പച്ചമുളക് (അരിഞ്ഞത്) - 2 ടീസ്പൂണ്‍

സവാള (അരിഞ്ഞത്) - കാല്‍ കപ്പ്

കാബേജ് (അരിഞ്ഞത്) - കാല്‍ കപ്പ്

കാരറ്റ് (അരിഞ്ഞത്) - കാല്‍ കപ്പ്

ഉപ്പ് - ആവശ്യത്തിന്

അടിഭാഗം കട്ടിയുള്ള നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും അരിഞ്ഞത് ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക. അതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്ത് രണ്ട് മിനിട്ട് വഴറ്റുക. വീണ്ടും അതിലേക്ക് കാരറ്റും കാബേജുമിട്ട് ചെറുതീയില്‍ ഒരു മിനിട്ട് വഴറ്റുക. 3 കപ്പ് വെള്ളം അതിലേക്കൊഴിച്ച് നാരങ്ങ നീര്, ഉപ്പ് കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ അലിയിച്ചതും ചേര്‍ത്ത് 3 മിനിട്ട് ചൂടാക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ചൂടാകുമ്പോള്‍ മല്ലിയിലയും ചേര്‍ത്ത് ഇളക്കുക.
 
Other News in this category

 
 




 
Close Window