നമ്മുടെ നാട്ടില്‍ പറയുന്നതുപോലെ മസാല ദോശ ആര്യാസില്‍ മാത്രമല്ല, വേണമെങ്കില്‍ നമുക്കു വീട്ടിലും ഉണ്ടാക്കും. അല്‍പ്പനേരം കഷ്ടപ്പെടാന്‍ തയാറാണെങ്കില്‍ ഈ ചേരുവ പരീക്ഷിക്കാം.
ദോശ മാവ് - 2 കപ്പ്
ഉരുളക്കിഴങ്ങ്് - 2എണ്ണം
സവാള - 1 എണ്ണം
പച്ചമുളക് - 3 എണ്ണം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
മല്ലിയില - ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം : കിഴങ്ങ് വേവിച്ച് ഉടച്ചു വയ്ക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച്, കറിവേപ്പില വറക്കുക. ആദ്യം സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പൊടി ചേര്‍ത്ത് ഇളക്കി, കിഴങ്ങ് ഉടച്ചത്, കാല് കപ്പ് വെള്ളവും ചേര്‍ക്കുക. ഉപ്പും ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. തിളയ്ക്കുമ്പോള്‍ തീ കുറച്ച്, 10 മിനിട്ട് വേവിക്കുക. ഓഫ് ചെയ്ത ശേഷം മല്ലിയില അരിഞ്ഞത് ചേര്‍ക്കുക. വയില്‍ നെയ് പുരട്ടി ദോശമാവ് ഒഴിച്ച്, വലുതായി കനം കുറച്ച് പരത്തുക. അടച്ചുവച്ച് വേവിക്കുക. വെന്താല്‍ കുറച്ച് നെയ്യ് തൂകി, നടുക്ക് മസാല ചേര്‍ത്ത് മടക്കി എടുക്കുക. ഇത്രയുമായാല്‍ സംഗതി റെഡി. |