Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഇതാ വരുന്നു, നാഗവല്ലിയുടെ പ്രതികാരം
reporter
സംഗീതവും സിനിമയും മനസ്സില്‍ കൊണ്ടുനടക്കുന്ന കാഞ്ഞങ്ങാട്ടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ 'ബീഡിക്കുറ്റീസ്' സംഗീത വീഡിയോയുമായി വരുന്നു. 'റിവഞ്ച് ഓഫ് നാഗവല്ലി' (നാഗവല്ലിയുടെ പ്രതികാരം) എന്നാണ് പേര്.

പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത്, തളര്‍ന്നു വീഴാതെ നാഗവല്ലിമാരായി തിരിച്ചടിക്കണമെന്ന ആഹ്വാനമാണ് ഈ വീഡിയോ നല്‍കുന്നത്. രണ്ട് ആല്‍ബങ്ങളിറക്കിയ കാഞ്ഞങ്ങാട്ടെയും പരിസരത്തയും ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ബീഡിക്കുറ്റീസ്. ഇവര്‍ ഇറക്കിയ 'ഖരം ദ്രാവകം വാതകം' എന്ന ആല്‍ബം ശ്രദ്ധേയമായിരുന്നു. 5.54 മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് 'റിവഞ്ച് ഓഫ് നാഗവല്ലി'.

പീഡനത്തിനിരയായ പെണ്‍കുട്ടിയിലൂടെ പറയുന്ന ആശയമാണിത്. സംഭാഷണങ്ങളില്ല. ആതിരാഅശോകും റേഡിയോ ജോക്കിയായ അനുരൂപുമാണ് അഭിനയിച്ചിരിക്കുന്നത്. ശങ്കര്‍ ലോഹിതാക്ഷനാണ് സംവിധാനംചെയ്തത്. ഇതൊരു സ്വതന്ത്ര സൃഷ്ടിയാണെന്നും മണിച്ചിത്രത്താഴുമായി താരതമ്യംചെയ്യരുതെന്നും സംവിധായകന്‍ പറയുന്നു.


ഗോവിന്ദ് മേനോന്റെ നാഗവല്ലി റോക്‌സ് എന്ന സംഗീതമാണ് ഇതിനായി ഉപയോഗിരിക്കുന്നത്. മഞ്ജിത് സുമന്‍ സംഗീതം നല്‍കിയിരിക്കുന്നു. വിനു നാരായണനാണ് കലാസംവിധാനം. മനു മാധവ് വസ്ത്രാലങ്കാരം. സുമേഷ് സുകുമാരന്‍ നിര്‍മാണം. ബി.ടി.മണിയാണ് ക്യാമറയും എഡിറ്റിങ്ങും. ആശയം അരുണ്‍ പെരിയലിന്റെയാണ്. പോസ്റ്റര്‍ ഡിസൈന്‍ ഡിബിന്‍ കെ.ധര്‍മേന്ദ്രനും കളറിങ് മിഥുന്‍രാഘും.
 
Other News in this category

 
 




 
Close Window