Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ഫാഷന്‍
  Add your Comment comment
പ്രേമത്തിലെ മേരിയില്‍ നിന്ന് മോഡേണ്‍ മോഡലിന്റെ രൂപത്തിലേക്ക് അനുപമയുടെ മാറ്റം പെട്ടന്നാണ്
reporter
അന്യഭാഷാ ചിത്രങ്ങളിലേക്കു പ്രവേശിച്ച അനുപമയുടെ മേക്കോവര്‍ ഇങ്ങനെ. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുന്നതും കിടിലന്‍ ലുക്കിലുള്ള അനുപമയുടെ പുതിയ ചിത്രങ്ങളാണ്. എന്തൊരു മേക്കോവര്‍, സൗന്ദര്യം കൊണ്ടു തോല്‍പ്പിക്കുകയാണ് നടി, പല മുന്‍നിര നടിമാരെയും വെല്ലുന്ന സുന്ദരി എന്നൊക്കെ പറഞ്ഞാണ് ആരാധകര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.
സിനിമകളും ഫോട്ടോഷൂട്ടുകളും പ്രമോഷന്‍ പരിപാടികളുമൊക്കെയായി സദാസമയം തിരക്കിലാണ് അനുപമ. താരത്തിന്റെ ചില ഫോട്ടോഷൂട്ടുകളില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

മോഡേണ്‍ ലുക്കിലുള്ള അനുപമയുടെ ചിത്രങ്ങളാണ് വൈറലാകുന്നവയില്‍ ഏറെയും. താന്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ പലതും ഡിസൈന്‍ ചെയ്യുന്നതും താന്‍ തന്നെയാണെന്ന് പണ്ടൊരു അഭിമുഖത്തില്‍ അനുപമ പറഞ്ഞിരുന്നു.
ആലുവാപ്പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത് തന്നനം തെന്നി തന്നി തേടി വന്ന ആ പൈങ്കിളിപ്പെണ്ണിനെ മലയാളം മറന്നോ? മനോഹരമായ ചുരുളന്‍ മുടി ഒരു വശത്തേക്കു വിടര്‍ത്തിയിട്ടു വന്ന സുന്ദരി യുവഹൃദയങ്ങളെ കീഴടക്കിയിരുന്നു. പ്രത്യേകിച്ചു മേക്കപ്പ് ഒന്നും ഇല്ലാത്ത നാടന്‍ സുന്ദരി എന്നാണ് അനുപമയെ പലരും വിശേഷിപ്പിച്ചതു തന്നെ.
 
Other News in this category

 
 




 
Close Window