Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
മതം
  Add your Comment comment
വട്ടായിലച്ചന്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍
reporter
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ അഭിഷേകാഗ്‌നിക്ക് നാളെ ഗ്ലാസ്ഗോയില്‍ തുടക്കമാകും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയവിശ്വാസത്തിലേക്കും ജീവിതത്തിലേക്കും നയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത കാലഘട്ടത്തിന്റെ ദൈവികോപകരണം ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ കണ്‍വെന്‍ഷനുകള്‍ നയിക്കും. ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത അതിന്റെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ അഭിഷേകനിറവിനായി തീവ്രമായ പ്രാര്‍ത്ഥന ഒരുക്കങ്ങളിലാണ്.
ഞായറാഴ്ച സ്‌കോട്‌ലന്‍ഡിലെ ഗ്‌ളാസ്ഗോയിലാണ് ആദ്യ കണ്‍വെന്‍ഷന്‍. 23 തിങ്കള്‍ രൂപത ആസ്ഥാനമായ പ്രെസ്റ്റണിലും 24 ചൊവ്വാഴ്ച്ച മാഞ്ചെസ്റ്ററിലും 25 ബുധന്‍ കേംബ്രിഡ്ജിലും 26 വ്യാഴം ബിര്‍മിങ്ഹാം കവെന്റ്രിയിലും 27 വെള്ളി സൗത്താംപ്ടണിലും 28 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ കാര്‍ഡിഫിലും നടക്കുന്ന കണ്‍വെന്‍ഷനുകള്‍ 29 ഞായറാഴ്ച ലണ്ടന്‍ കണ്‍വെന്‍ഷനോട്കൂടി സമാപിക്കും.

വിവിധ റീജിയനുകളിലെ കണ്‍വന്‍ഷനുകള്‍ക്ക് മാര്‍ സ്രാമ്പിക്കലിനൊപ്പം വികാരി ജനറാള്‍മാരായ ഫാ.തോമസ് പാറയടി, ഫാ.മാത്യു ചൂരപ്പൊയ്കയില്‍, ഫാ. സജി മലയില്‍പുത്തന്‍പുര എന്നിവരുടെയും രൂപത ഇവാഞ്ചലൈസഷന്‍ കോര്‍ഡിനേറ്ററും ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ ഫാ.സോജി ഓലിക്കല്‍, മാസ് സെന്റര്‍ ചാപ്ലയിന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരുന്നു. കണ്‍വെന്‍ഷന്റെ ഒരുക്ക ശുശ്രൂഷകള്‍ ഇതിനോടകം വിവിധ റീജിയനുകളില്‍ പൂര്‍ത്തിയായി. വിവിധങ്ങളായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യ ആരാധനകളും യുകെയിലെമ്പാടും പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി നടന്നുവരുന്നു.
 
Other News in this category

 
 




 
Close Window