Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
പാചകം
  Add your Comment comment
ബോയില്‍ഡ് എഗ്ഗ് സ്വാദിഷ്ടമാക്കാം. പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ചു മുറിക്കരുത്. നൂല്‍ ഉപയോഗിച്ച് മുറിക്കുക.
reporter
ഫ്രീഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പ് മുട്ടയെടുത്ത് പുറത്തു വച്ച് അതിന്റെ തണുപ്പ് പോയശേഷമേ പുഴുങ്ങാവൂ. ഇല്ലെങ്കില്‍ മുട്ട പെട്ടെന്ന് പൊട്ടിപ്പോകും. ഫ്രിഡ്ജില്‍ നിന്നെടുത്ത മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്‍പം എണ്ണ കൂടി ചേര്‍ത്താല്‍ മുട്ടയുടെ തോട് പൊട്ടുന്നത് ഒഴിവാക്കാം.

ഫ്രിഡ്ജില്‍ നിന്നെടുക്കുന്ന മുട്ട കുറച്ചു നേരം സാധാരണവെള്ളത്തില്‍ മുക്കിവച്ചാല്‍ അധിക തണുപ്പ് കുറച്ച് വേഗം മാറിക്കിട്ടും. പുഴുങ്ങിയ മുട്ട തണുത്ത ശേഷം വേണം പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാന്‍. ഇല്ലെങ്കില്‍ മുട്ടയുടെ തോടില്‍ ഒട്ടിപ്പിടിക്കും. ചൂടുവെള്ളത്തില്‍ നിന്നും എടുക്കുന്ന മുട്ട കുറച്ചു നേരം തണുത്ത വെള്ളത്തിലിട്ട് വയ്ക്കുക. അതിനുശേഷം പൊളിച്ചെടുക്കാം.

പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ച മുറിക്കുന്നതിനേക്കാള്‍ നല്ലത് നൂല്‍ ഉപയോഗിച്ച് മുറിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുട്ട പൊടിയാതെ കിട്ടും. മുട്ട ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുമ്പ് നന്നായി കഴുകി തുടച്ച ശേഷം വയ്ക്കുക. മുട്ടത്തോടിന് പുറത്തുള്ള അഴുക്കും അതിലെ ബാക്ടീരിയയും ഫ്രിഡ്ജിലെ മറ്റ് സാധനങ്ങളിലേക്കും പടരാതിരിക്കാനാണിത്.

അമ്മ മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാറില്ലല്ലോ എന്നു നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ... എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഈ പൊടിക്കൈകള്‍.
 
Other News in this category

 
 




 
Close Window