Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ ലണ്ടന്‍ റീജിയണില്‍
ജോസ് ജോണ്‍

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 22 ന് ആരംഭിച്ച പ്രഥമ രൂപതാ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ ആത്മീയ അഭിഷേകമായി ഗ്രേറ്റ് ബ്രിട്ടണ്‍ ലണ്ടന്‍ റീജിയണില്‍ അലിന്‍സ് പാര്‍ക്കില്‍ നാളെ സമാപിക്കും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ സേവ്യര്‍ ഖാന്‍ വട്ടായിച്ചന്‍ നയിക്കുന്ന തിരുവചന പ്രഘോഷണം അഗ്‌നി അഭിഷേകമായി ജീവിതങ്ങളെ മാറ്റി മറിക്കുന്ന ആത്മീയ അനുഭവമായി മാറുകയാണ്. ഈ കാലഘട്ടത്തില്‍ അച്ചനിലൂടെ പരിശുദ്ധാത്മാവ് ഉണര്‍വിന്റെ കൊടുങ്കാറ്റ് സഭയിലുടനീളം വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കുന്നത് സ്വീകരിക്കുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട് കടന്നു വരുക. 5 മുതല്‍ 8വയസ്സു വരെയും 9 മുതല്‍ 14 വയസ്സ് വരെയുമുള്ള കുട്ടികള്‍ക്ക് പ്രത്യേകമായി കുട്ടികള്‍ക്കായുള്ള ശുശ്രുഷയും ഉണ്ടായിരിക്കുന്നതാണ്. പ്രായഭേദമെന്യേ ഗ്രേറ്റ് ബ്രിട്ടണിലെ എല്ലാവരേയും ആത്മീയ നവോദ്ധാനത്തിലേക്ക് നയിക്കുന്ന വചന മാരിയില്‍ പങ്കുചേരാന്‍ ഇനിയും ഒരുനാള്‍കൂടി ബാക്കിയുണ്ട്. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും വഴി ദൈവത്തിന്റെ സജ്ജീവ സാന്നിധ്യം അനുഭവിച്ചറിയുവാന്‍ ഈ അവസരം പാഴാക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ശുശ്രൂകള്‍ ക്രമീകരിച്ചിരിക്കുന്നത്. അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ലണ്ടന്‍ റീജിയന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളത്തോടൊപ്പം ലണ്ടന്‍ റീജിയന്‍ ചാപ്‌ളയിന്‍മാരായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയ കുളങ്ങരയും കണ്‍വന്‍ഷന്‍ കോഡിനേറ്റര്‍ തോമസ് കെ. ആന്റണിയും ഏവരേയും സ്വാഗതം ചെയ്തു.

 
Other News in this category

 
 




 
Close Window