താന്‍ ബ്ലാക്ക് ബെല്റ്റുകാരനാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗന്ധിയുടെ പ്രസ്താവനയായിരുന്നു കഴിഞ്ഞയാഴ്ച സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഇക്കാര്യം ജനങ്ങള്‍ക്കറിയില്ലെന്നും താന്‍ ഇത് ആരോടും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.
ബോക്സിങ് താരം വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനു മറുപടിയായായിരുന്നു രാഹുലിന്റെ പ്രതികരണം. ഇപ്പോഴിതാ രാഹുലിന്റെ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
യുവജനങ്ങള്‍ക്കു പ്രചോദനമാകുമെങ്കില്‍ തന്റെ വ്യായാമ മുറകളുടെ വീഡിയോ ഷെയര്‍ ചെയ്യാമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയല്ല രാഹുല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നതും ശ്രദ്ധേയമായി. ഭരത് എന്നയാളുടെ ട്വീറ്റ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും നടിയും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീം ലീഡറുമായ ദിവ്യ സ്പന്ദന (രമ്യ) യുടെ ട്വിറ്റര്‍ പേജിലും ഷെയര്‍ ചെയ്തയ്തിട്ടുണ്ട്.
കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് പരീശിലകനോടൊപ്പം കരാട്ടെ അഭ്യസിക്കുന്ന ദൃശ്യം ഏറെ ചര്‍ച്ചയാവുകയാണ്. |