Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
സണ്ണി സ്റ്റീഫന്‍ കുടുംബ സമാധാന സന്ദേശവുമായി യുകെയില്‍
കെ.ജെ.ജോണ്‍
ലോകപ്രശസ്ത കുടുംബപ്രേഷിതനും, വചനപ്രഘോഷകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, ഫാമിലി കൗണ്‍സിലറും , സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫന്‍ നവംബര്‍ 11 മുതല്‍ ഡിസംബര്‍ 3 വരെ യുകെയിലെ വിവിധ ദേവാലയങ്ങളില്‍ കുടുംബസമാധാനസന്ദേശം നല്കുന്നു.
'സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെ അടയാളമായി ജീവിക്കാന്‍ കഴിയുന്ന ജീവിതസ്പര്ശിയായ കുടുംബസന്ദേശങ്ങളും, മുപ്പത്തിയേഴു വര്ഷത്തെ കൗണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച്, പ്രായോഗിക ജീവിത പാഠങ്ങളാക്കി നല്കുെന്ന സണ്ണി സ്റ്റീഫന്റെ വചന ശുശ്രൂഷകള്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്ക്‌ പ്രകാശത്തിന്റെ പാഠങ്ങളാണെന്ന്' വേള്‍ഡ് പീസ് മിഷന്റെ യുകെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ടോമി ചിറക്കല്‍ മണവാളന്‍ അഭിപ്രായപ്പെട്ടു.

ബോണ്‍മൗത് , റെഡ്ഡിംഗ്, ബേസ്സിംഗ്‌സ്റ്റോക്ക് , ന്യൂമില്ട്ട ന്‍, ആല്ഡബര്‌ഷോട്ട് എന്നിവിടങ്ങളിലുള്ള ദേവാലയങ്ങളിലാണ് വചനശുശ്രൂഷകള്‍ നടക്കുന്നത്. സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിംഗ് സൌകര്യമുണ്ടായിരിക്കുന്നതാണ്.

നവംബര്‍ 4നു നടക്കുന്ന സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ് സമാപനസമ്മേളനത്തിലും സണ്ണി സ്റ്റീഫന്‍ പങ്കെടുക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്ക്ക് :
വേള്‍ഡ് പീസ് മിഷന്‍ ( യുകെ ) 0740 477 5810
ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ( 0748 073 0503 )
ജോസ് സി.വി ( 0789 781 6039 )
ജോര്ജ്ജ് സൈമണ്‍ ( 0786 139 2825 )
രാജു തോമസ് ( 0772 376 1637 )
Email: worldpeacemissioncouncil@gmail.com
www.worldpeacemission.net
 
Other News in this category

 
 




 
Close Window