Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
പാചകം
  Add your Comment comment
ഇറച്ചി ബിരിയാണിയെക്കാള്‍ എളുപ്പമാണ് മീന്‍ ബിരിയാണി പാചകം
reporter
വട്ടത്തില്‍ കഷണങ്ങളാക്കിയ മീന്‍ : ഒരു കി. ഗ്രാം (അയക്കൂറ(നന്മീന്‍) ആവോലി)
മുളകുപൊടി: ഒരു ഡെസേര്‍ട്ട് സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്: ഒന്നര ടീസ്പൂണ്‍
ഇഞ്ചി ചതച്ചത്: ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
വലിയ തക്കാളി ചെറുതായി അരിഞ്ഞത്: രണ്ടെണ്ണം
വെള്ളം : കാല്‍ കപ്പ്
ചെറുനാരങ്ങാനീര്: ഒന്നര ടേബിള്‍സ്പൂണ്‍
ഗരം മസാലപ്പൊടി: രണ്ടു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത്: രണ്ടു ടേബിള്‍സ്പൂണ്‍
പുതിനയില അരിഞ്ഞത്: ഒരു ഡെസേര്‍ട്ട് സ്പൂണ്‍
എണ്ണ: വറുക്കാന്‍ ആവശ്യത്തിന്
സവാള നീളത്തില്‍ അരിഞ്ഞത്: ഒരു കി.ഗ്രാം
പച്ചമുളക്: 18 എണ്ണം
ബിരിയാണി അരി: ഒരു കിലോഗ്രാം അഥവാ അഞ്ചു ഗഌസ്
നെയ്യ്: 100 ഗ്രാം
ഓയില്‍: 100 ഗ്രാം
ബിരിയാണി കളര്‍: ഒരു നുള്ള്
ഏലയ്ക്കാപ്പൊടി: കാല്‍ ടീസ്പൂണ്‍
പുതിനയില, മല്ലിയില: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്




പാകം ചെയ്യുന്ന വിധം:


ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടി മീന്‍ അധികം മൊരിയാതെ എണ്ണയില്‍ വറുത്തെടുക്കുക. അരിഞ്ഞ സവാള കുറച്ചു മാറ്റിവച്ചു ബാക്കി വഴറ്റുക. ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു തക്കാളിയും ചേര്‍ത്തു വഴറ്റിയതിനുശേഷം കാല്‍കപ്പു വെള്ളം ചേര്‍ത്ത് അഞ്ചുമിനിറ്റു വേവിച്ചു പകുതി ചെറുനാരങ്ങ, പകുതി ഗരംമസാലപ്പൊടി, മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. മീന്‍കഷണങ്ങള്‍ മസാലയുടെ മുകളില്‍ നിരത്തി മസാല ഒന്നു വറ്റുന്നതുവരെ തിളപ്പിക്കുക. മറ്റൊരു ബിരിയാണിച്ചെമ്പില്‍ നെയ്യും എണ്ണയും ചൂടാക്കുക. മാറ്റിവച്ച സവാള ബ്രൗണ്‍നിറത്തില്‍ വറുത്തെടുക്കുക. ഈ സവാളയിലേക്കു മല്ലിയില, ബാക്കി ഗരംമസാല, പുതിനയില എന്നിവ യോജിപ്പിക്കുക. ഇതിനെ 'ബിസ്ത' എന്നു പറയുന്നു. സവാള വറുത്തുകോരിയ നെയ്യിലേക്ക് കഴുകിയ അരിചേര്‍ത്തു രണ്ടു മുന്നു മിനിട്ടുനേരം വറുക്കുക. ഇതിലേക്കു തിളച്ച വെള്ളം ഒഴിക്കുക. പൊതിനയില, ഏലയ്ക്കാപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്തു തീകുറച്ചു വെള്ളം വറ്റിച്ചെടുക്കുക.

ചോറു വെന്തതിനുശേഷം കുറച്ചു നെയ്യ് ചേര്‍ത്തു നന്നായി ഇളക്കിയതിനുശേഷം മൂടിവയ്ക്കുക. മീന്‍മസാലയുടെ മുകളില്‍ ചോറിന്റെ പകുതി ഒരു ലെയറായി നിരത്തുക. ബാക്കിയുള്ള ചെറുനാരങ്ങാനീരില്‍ മഞ്ഞക്കളര്‍ കലക്കി ഇതിന്റെ മുകളില്‍ കുടയുക. ഇതിനു മുകളിലേക്കു സവാളക്കൂട്ടു വിതറി ചോറു പല ലെയറുകളായി നിരത്തുക. ഒരു കട്ടിയുള്ള അടപ്പുകൊണ്ടു പാത്രം മൂടി താഴെയും മുകളിലും ചിരട്ടക്കനലിട്ടു പതിനഞ്ചു മിനുട്ട് ദം ചെയ്യുക.
 
Other News in this category

 
 




 
Close Window