Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
സഹോദരിയുടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങി എത്തിയ സണ്ണി ലിയോണ്‍ കാഴ്ചക്കാരെ ഞെട്ടിച്ചു
reporter
സഹോദരിയുടെ വിവാഹദിനത്തില്‍ മാലാഖയെപ്പോലെ സുന്ദരിയായെത്തിയ സണ്ണി ലിയോണിന്റെ ചിത്രങ്ങള്‍ വൈറലായി. ഒരു ഫങ്ഷന് വെള്ള നിറത്തിലുള്ള കേപ് സ്‌റ്റൈല്‍ ക്രോപ് ടോപ്പും ഡിജിറ്റല്‍ പ്രിന്റുള്ള സ്‌കര്‍ട്ടും മറ്റൊരു ഫങ്ഷന് പരമ്പരാഗത ശൈലിയിലുള്ള മിറര്‍ വര്‍ക്ക് ലഹങ്ക ചോളിയുമാണ് സണ്ണി ധരിച്ചത്.

കാനഡയിലുള്ള കസിന്‍ ദീപയുടെ വിവാഹത്തിനാണ് സര്‍പ്രൈസായി എത്തി സണ്ണി കുടുംബാംഗങ്ങളെ ഞെട്ടിച്ചത്. ഗ്രാന്റ് വെഡ്ഡിങ്ങിനായി കിടിലന്‍ ഔട്ട്‌ലുക്കിലാണ് താരം എത്തിയത്. പ്രശസ്ത ഡിസൈനറായ അര്‍ച്ചന കോച്ചാര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരുന്നു വിവാഹത്തിനായി സണ്ണിയെ സുന്ദരിയാക്കിയത്.
കുട്ടിക്കാലം തൊട്ടേ താന്‍ ദീപയുമായി അടുത്ത ബന്ധമായിരുന്നുവെന്നും അതുകൊണ്ടുതന്നെ അവളുടെ വിവാഹം ഒഴിവാക്കാന്‍ കഴിയില്ലെന്നും സണ്ണി പറഞ്ഞിരുന്നു. താന്‍ എത്തുന്നത് അവള്‍ക്ക് എത്രത്തോളം സര്‍പ്രൈസായിരിക്കുമെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു. അതിനിടെ, സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെ കണ്ടില്ലല്ലോ എന്ന സംശയത്തിലായിരുന്നു പലരും. കാരണം മറ്റൊന്നുമല്ല അടുത്തിടെ ദത്തെടുത്ത നിഷാ കൗര്‍ വെബ്ബര്‍ എന്ന തങ്ങളുടെ കുഞ്ഞു മാലാഖക്കുട്ടിക്കായി കൂട്ടിരിക്കുകയായിരുന്നുവത്രേ വെബ്ബര്‍.

ഇക്കഴിഞ്ഞ ജൂലൈയിലാണ് 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലാത്തൂരില്‍ നിന്നും ദത്തെടുത്തുകൊണ്ടാണ് സണ്ണി മാതൃത്വത്തിലേക്ക് ചുവടെടുത്തുവച്ചത്. പോണ്‍ താരം ആയിരിക്കെ തന്നെ വ്യത്യസ്തമായ ചിന്തകള്‍കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് സണ്ണി ലിയോണ്‍.
നീലചിത്ര നായികയായി അഭിനയിക്കുന്ന കാലത്ത് സണ്ണി ലിയോണ്‍ എന്ന സുന്ദരിക്കു മുന്നില്‍ ബോളിവുഡ് ഒരു സ്വപ്നം മാത്രമായിരുന്നു, പക്ഷേ വെറുമൊരു ആഗ്രഹം മാത്രമായി കൊണ്ടുനടക്കാതെ അതിനായി അശ്രാന്ത പരിശ്രമം കൂടി നടത്തിയതിന്റെ ഫലമായാണ് സണ്ണി ഇന്ന് ബോളിവു!ഡിലെ തിളങ്ങുന്ന താരമായത്. ഐറ്റം നമ്പറുകളിലൂടെ മുന്‍നിര താരങ്ങളുടെ ചിത്രങ്ങളില്‍ വരെ സണ്ണിക്കു സ്ഥാനമായി. സൗന്ദര്യവും കഴിവും മാത്രമല്ല ഡൗണ്‍ ടു എര്‍ത് ക്യാരക്ടര്‍ കൂടിയാണ് സണ്ണിയെ വ്യത്യസ്തയാക്കുന്നത്.
 
Other News in this category

 
 




 
Close Window