Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
മതം
  Add your Comment comment
യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസന പഠന സഹായ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു
സോജി ടി. മാത്യു
ആരാധനയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയതയുടെ അടിസ്ഥാനമെന്നും ഇത് അറിവുള്ള പിതാക്കന്മാരെല്ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്നും ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്. നമുക്ക് തിയോളജി സെമിനാരി ഉണ്ട്. തിയോളജിയും, വേദശാസ്ത്രവും, വേദപുസ്തകവും ഒക്കെ വിശകലനം ചെയ്ത് പഠിക്കുകയും വിശ്വാസ സത്യങ്ങള്‍ ഉറപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതെല്ലാം അടിസ്ഥാനമിടുന്നത് സഭയുടെ ആരാധനയാണെന്നും ആരാധനയില്‍ നിന്നും പഠിക്കുന്ന ആത്മീയ ചൈതന്യത്തോട് കൂടി മാത്രമേ ദൈവത്തെ കുറിച്ച് ചിന്തിക്കുവാനും മനസിലാക്കുവാന്‍ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വി. മദ്ബഹാ ശുശ്രൂഷകരുടെ സമിതിയായ 'അഖില മലങ്കര ശുശ്രൂഷക സംഘം യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ആരാധനാ പഠന സഹായ ഹാന്‍ഡ് ബുക്ക് ഭദ്രാസന ട്രഷറര്‍ വില്‍സണ്‍ ജോര്‍ജിന് നല്‍കി കൊണ്ട് സംസാരിക്കുകയായിരുന്നു തിരുമേനി.

ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ 47 മത് പെരുന്നാള്‍ ദിനത്തില്‍ നടന്ന പ്രസ്തുത പരിപാടിയില്‍ സംഘം ഭദ്രാസന ഉപാധ്യക്ഷന്‍ ഫാ. ബേബി പാലത്തിങ്കല്‍ ആമുഖ പ്രസംഗം നടത്തി. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്, ഫാ. തോമസ് പി ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 
Other News in this category

 
 




 
Close Window