Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമന്‍സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫാ.ബിജു കുന്നയ്ക്കാട്ട്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറം പ്രസിഡന്റായി ജോളി മാത്യുവും സെക്രട്ടറിയായി ഷൈനി സാബുവും ട്രഷററായി ഡോ. മിനി നെല്‍സണും വൈസ് പ്രസി ഡന്റായി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ഓമന ലിജോയും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സായി സജി വിക്ടര്‍, ജിന്‍സി ഷിബു, ബെറ്റി ലാല്‍, വല്‍സമ്മ ജോയി, റ്റാന്‍സി പാലാട്ടി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ച ബര്‍മിംഹാം കാസില്‍വേയിലെ സെന്റ് ജെറാള്‍ഡ്സ് സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിമെന്‍സ് ഫോറം രൂപത ഡയറക്ടര്‍ റവ. സി. ഡോ. മേരിആന്‍ സി. എം. സി., ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ഫാന്‍സുവ പ ത്തില്‍, സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ പതിനായിരം സ്ത്രീകളുടെ നവീകരണവും ശാക്തീകരണവും അതിലൂടെ നവസുവിശേഷവത്കരണവുമാണ് വിമന്‍സ് ഫോറം ലക്ഷ്യമിടുന്നതെന്ന് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window