Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
മതം
  Add your Comment comment
ഏകാദശി സംഗീതോത്സവം യു കെ യിലെ കര്‍ണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി
reporter
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ചെമ്പൈ സംഗീതോത്സവം ലണ്ടനിലെ സംഗീതാസ്വാദകര്‍ക്ക് കര്‍ണാടകസംഗീതത്തിന്റെ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. വിശിഷ്ട അതിഥി ആയിരുന്ന ടോം ആദിത്യ (ഡെപ്യൂട്ടി മേയര്‍ ), ശ്രീകുമാര്‍ (ആനന്ദ് ടി വി) ,സമ്പത്ത് ആചാര്യ, രാജേഷ് രാമന്‍ ,അശോക് കുമാര്‍ സുഭാഷ് ശാര്‍ക്കര , ലണ്ടന്‍ ഹിന്ദു ഐക്യവേദി വനിതാ പ്രവര്‍ത്തക രമണി പന്തലൂര്‍ എന്നിവര്‍ ചേര്‍ന്നു ഭദ്ര ദീപം തെളിയിച്ചു , ലണ്ടന്‍ ഹിന്ദുഐക്യവേദി കുട്ടികളുടെ ഗണേശ സ്തുതിയോടെയാണ് നാലാമത് ഏകാദശി സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്. പിന്നീട് വേദിയിലെത്തിയത് ഉപഹാര്‍ സ്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസികിലെ കുട്ടികളാണ് വളരെ ചിട്ടയായ ശിക്ഷണത്തിലൂടെ ഗണപതി സരസ്വതി സ്തുതികള്‍ മായാമാളവയിലും, മോഹനത്തിലും ആലപിച്ചപ്പോള്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു കുട്ടികള്‍ .യു കെ യിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപഹാര്‍ സ്കൂളിന് നേതൃത്വം നല്‍കുന്നത് ശാലിനി ശിവശങ്കര്‍ ആണ് .
കര്‍ണാടക സംഗീതത്തിന് ഈ മണ്ണിലും വേരുകള്‍ നല്‍കിയ സമ്പത്ത് ആചാര്യ, ദുരൈബാലു,ഘടം പ്രകാശ് എന്നിവരെ വേദിയില്‍ ആദരിക്കുകയുണ്ടായി .ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്കുന്ന ക്രോയ്‌ഡോണിലെ അനുഗ്രഹീത കലാകാരനായ രാജേഷ് രാമന് അനുമോദിക്കുകയും അദ്ദേഹത്തിന്റെ സഹായങ്ങള്‍ക്കുള്ള കടപ്പാടുകള്‍ അറിയിക്കുകയും ചെയ്തു. ഹൃദ്യമായ അവതരണത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏകാദശി സംഗീതോത്സവം ഓരോ നിമിഷവും അനുഭവവേദ്യമാക്കിയത് അവതാരകരായ ഗോപി നായര്‍ ,സൗമ്യ രാജഗോപാല്‍ എന്നിവരാണ്. ഏകാദശി സംഗീതോത്സവം ഇത്രയും വിജയപ്രദമാക്കുവാന്‍ സഹായിച്ച എല്ലാവര്‍ക്കും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് നന്ദി പറഞ്ഞു.
അടുത്തമാസത്തെ സത്‌സംഗം മണ്ഡലചിറപ്പ് മഹോത്സവവും ധനുമാസതിരുവാതിരയുമായിട്ടാണ് ആഘോഷിക്കുന്നത് കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും.
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,
Geetha Hari: 07789776536, Diana Anilkumar: 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
Hindu Aikyavedi Facebook Page: https://www.facebook.com/londonhinduaikyavedi.org email : info@londonhinduaikyavedi.org
 
Other News in this category

 
 




 
Close Window