Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ആഞ്ചലീനയാകാന്‍ ലക്ഷങ്ങള്‍ മുടക്കി ഓപ്പറേഷന്‍ ചെയ്ത പെണ്‍കുട്ടിയുടെ രൂപം ഇങ്ങനെയായി
reporter
ലോകമെങ്ങും ആരാധകരുള്ള ഹോളിവുഡ് നായികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമൊക്കെയാണ് ആഞ്ചലീന ജോളി. ഒരുപാട് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടാകും ഇവരെ പോലെ ആകണമെന്ന്. അത്തരത്തിലൊരു ആഗ്രഹമാണ് 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബറിനെ ഈ ദുരവസ്ഥയില്‍ കൊണ്ടെത്തിച്ചത്.

ആഞ്ചലീനയെ പോലെയാകാന്‍ 50 ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടി ഇപ്പോള്‍ അസ്തികൂടം പോലെയാണ് കാഴ്ച്ചയില്‍ തോന്നിപ്പിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്അമേരിക്കന്‍ സ്റ്റോപ് മോഷന്‍ ആനിമേറ്റഡ് മ്യൂസിക്കല്‍ ഫാന്റസി ഫിലിം കോര്‍പ്‌സ് ബ്രൈഡിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക്.

40 കിലോ ശരീരഭാരം നിലനിര്‍ത്താന്‍ മാസങ്ങള്‍ നീണ്ട ഡയറ്റാണ് ഈ പെണ്‍കുട്ടി പിന്തുടര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ ഇപ്പോള്‍ സ്ഥിരമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. രണ്ടര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സും ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്.
 
Other News in this category

 
 




 
Close Window