Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഇവളാണ് ഭൂമിയിലെ ഏറ്റവും സുന്ദരിയായ നഴ്‌സ്
reporter
തായ്വാനിലെ ഇരുപത്തിയഞ്ചുകാരിയായ നിങ്‌ചെന്‍ നഴ്‌സാണ്. എന്നാല്‍ നിങ്‌ചെന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇരുപത്തിയഞ്ചുകാരിയായ നിങ്‌ചെന്നിന്റെ സ്വഭാവികസൗന്ദര്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത് ഈ നഴ്‌സിന്റെ ചികിത്സ ലഭിക്കാനായി പേര് രജിസ്റ്റര്‍ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വളരെയധികമാണെന്നാണ്. ചികിത്സയെന്നതിനെക്കാളേറെ നിങ്ങിനോട് സംസാരിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം.

ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്‌സ് താനാണ് എന്ന ഭാവമൊന്നുമില്ല നിങ്‌ചെന്നിന്. എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല ഞാനാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്‌സ് എന്ന്. പക്ഷേ ആളുകള്‍ അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അവരുടെ സ്‌നേഹത്തിനു ഞാന്‍ നന്ദിയുള്ളവളാണ്. ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നു'' നിങ്ങള്‍ പറയുന്നു. ഈ സുന്ദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്താം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ ആ ആഗ്രഹം മാറ്റിയേക്കണം. കാരണം ഇവള്‍ക്ക് നേരത്തെ തന്നെ ഒരു ബോയ്ഫ്രണ്ടുണ്ട്.
 
Other News in this category

 
 




 
Close Window