Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
മതം
  Add your Comment comment
ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഡിസംബര്‍ 3ന്
ജെഗി ജോസഫ്
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ (living Stone) ആദ്യ വര്‍ഷം കുട്ടികളുടെ വര്‍ഷമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഇടവകതല ഉത്ഘാടനം വരുന്ന ഞായറാഴ്ച (ഡിസംബര്‍ 3) ഉച്ച കഴിഞ്ഞു 1.45ന് വി. കുര്‍ബാനയോട് കൂടി ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. തദവസരത്തില്‍ രൂപതാ ചാന്‍സലര്‍ ഫാ. മാത്യു പിണക്കാട്ട്, പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. ടോണി പഴയകുളം, ഫാ. അരുണ്‍ കലമറ്റം, ഫാ. ബിബിന്‍ ചിറയില്‍ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കും.

എല്ലാവരെയും തദവസരങ്ങളിലേക്ക് സാദരം ക്ഷണിക്കുന്നുവെന്ന് വികാരി ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റിമാരായ ജോസ് മാത്യു, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍ എന്നിവര്‍ അറിയിച്ചു കൊള്ളുന്നു.
 
Other News in this category

 
 




 
Close Window