Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
അഞ്ച് ലക്ഷം രൂപയ്ക്ക് മാരുതി സെലെറിയോ പുത്തന്‍ മോഡല്‍ ഇറങ്ങുന്നു
reporter
മാരുതി സെലേറിയോയുടെ പുതിയ വേരിയന്റ് സെലേറിയോ എക്‌സ്, വിപണിയില്‍ ഇറക്കി. മികച്ച സ്‌റ്റൈലിലും ആകര്‍ഷകമായ വ്യത്യസ്ത കളറുകളിലുമാണ് സെലേറിയോയുടെ പുതിയ അവതാരം. ഈ മോഡലിന് ഏറ്റവും കുറഞ്ഞ വില [ഡല്‍ഹി] 4 .57 ലക്ഷം രൂപയാകും. ഫുള്‍ ഓപ്ഷനു 5 .43 ലക്ഷം രൂപയുമാകും.
സൈഡ് ബോഡിയിലും റിയര്‍ ബമ്പറിലും പ്രത്യേക ക്ലാഡിങ്, ഗ്രില്ലിലെ പിയാനോ ബാക് ഫിനിഷ്, ഫോഗ് ഗാര്‍ണിഷ് തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും പ്രിയമേറിയ ആട്ടോ ഗിയര്‍ ഷിഫ്റ്റ് കാറാണ് സെലേറിയോ. പാപ്രിക ഓറഞ്ച്, ആര്‍ട്ടിക് വൈറ്റ്, ഗ്രെ, കോഫീ ബ്രൗണ്‍, ടോര്‍ക് ബ്ലൂ എന്നീ നിറങ്ങളില്‍ ഈ പുതിയ മോഡല്‍ ലഭ്യമാണ്. ഡ്രൈവര്‍ എയര്‍ ബാഗ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 998 സിസി, ത്രീ സിലിണ്ടര്‍ എന്‍ജിനാണ് ഇതിനുള്ളത്. പുതു തലമുറക്ക് ഈ പുതിയ മോഡല്‍ ഏറെ പ്രിയംകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. എസ് കല്‍സി വ്യക്തമാക്കി. മാരുതിയുടെ വനിതകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഡല്‍ എന്ന ഖ്യാതിയും സെലേറിയോക്കുണ്ട്. 23 .1 കിലോമീറ്ററാണ് മൈലേജ്.
 
Other News in this category

 
 




 
Close Window