Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
പാചകം
  Add your Comment comment
ക്രീം ചേര്‍ത്തുണ്ടാക്കുന്ന ചിക്കന്‍ കറി
reporter
മലയാളികള്‍ക്കു സുപരിചിതമല്ലെങ്കിലും നോര്‍ത്ത് ഇന്ത്യക്കാര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത സ്‌പെഷല്‍ വിഭവമാണ് ക്രീം ചേര്‍ത്തുണ്ടാക്കിയ കോഴിക്കറി. നമ്മള്‍ പാചകം ചെയ്യുന്ന രീതിയില്‍ത്തന്നെ അല്‍പ്പം വ്യത്യാസം വരുത്തിയാല്‍ ക്രീം കോഴിക്കറിയുണ്ടാക്കാം.



ആവശ്യമായ ചേരുവകള്‍
കോഴിയിറച്ചി - ഒരു കിലോ
സവാള - അഞ്ചെണ്ണം (നീളത്തില്‍ അരിഞ്ഞത് )
ഇഞ്ചി - ഒരു കഷണം (നന്നായി അരച്ചത് )
വെളുത്തുള്ളി - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് - ആറെണ്ണം (പൊടിയായി അരിഞ്ഞത്)
മുട്ട - ഒരെണ്ണം
ക്രീം - മൂന്ന് ടേബിള്‍ സ്പൂണ്‍
മല്ലിയില - ഒരു കെട്ട്
കറുവാപട്ട - മൂന്ന് കഷണം
പാകം ചെയ്യുന്നവിധം
കോഴിയിറച്ചി കഴുകി ചെറു കഷണങ്ങളാക്കുക. സവാള അരിഞ്ഞത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. തീ കുറച്ച്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വറുക്കുക. പട്ട, പച്ചമുളക് അരിഞ്ഞത്, കോഴിക്കഷണങ്ങള്‍ എന്നിവ ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ ഇളക്കുക. രണ്ട് കപ്പ് ചൂടുവെള്ളം ചേര്‍ത്ത് അടച്ചു വേവിക്കുക. ഇറച്ചിക്കഷണങ്ങള്‍ മൃദുവാകുന്നതു വരെ അടുപ്പത്തു വയ്ക്കുക. നന്നായി അടിച്ചു പതപ്പിച്ച മുട്ട ചേര്‍ക്കുക. വാങ്ങുന്നതിനു തൊട്ടു മുമ്പായി മല്ലിയിലയും ക്രീമും ചേര്‍ത്തു ചൂടോടെ വിളമ്പുക.
 
Other News in this category

 
 




 
Close Window