Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
'കള്ളപ്പം' ഉണ്ടാക്കാം
reporter
കള്ളപ്പം ഉണ്ടാക്കാനുള്ള പാചകവിദ്യ വളരെ സിംപിളാണ്. നാട്ടിന്‍ പുറത്തെ വീട്ടമ്മമാര്‍ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള ആ പാചകക്കുറിപ്പ് ഇതാ.

ചേരുവകള്‍ ഇപ്രകാരം:

പച്ചരി - രണ്ട് കപ്പ്
തേങ്ങ - രണ്ടെണ്ണം
തെങ്ങിന്‍ കള്ള് - ഒരു ഗ്ലാസ്


ഈസ്റ്റ് - കാല്‍ ടീസ് സ്പൂണ്‍
പഞ്ചസാര - 6 ടീസ് സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം പൊടിക്കുക. ഈസ്റ്റും 3 ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട് വയ്ക്കുക. രണ്ടു കുറച്ച് അരിപ്പൊടി ഒരുകപ്പ് വെള്ളത്തില്‍ കലക്കി, അടുപ്പത്തുവച്ച് തുടരെ ഇളക്കി കുറുക്കി എടുക്കുക(കപ്പു കാചുക). പൊടിച്ച അരി, തേങ്ങ ചിരവിയത്, ഈസ്റ്റ് ലായനി, കപ്പു കാച്ചിയത് എന്നിവ നന്നായി മിക്‌സ് ചെയ്തു വെള്ളം കുറച്ച് കുഴച്ച് 10 മണിക്കൂര്‍ വയ്ക്കുക. എട്ടു മണിക്കൂറിനു ശേഷം 3 സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത് 15 മിനിട്ട് വയ്ക്കുക. ഉപ്പ് പാകത്തിനു ചേര്‍ത്ത് അപ്പം കല്ലില്‍ പരത്താം.
 
Other News in this category

 
 




 
Close Window