Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
ചെട്ടിനാട് ചിക്കന്‍ കറി വീട്ടിലുണ്ടാക്കാം
reporter
ചെട്ടിമാരുടെ നാടാണ് ചെട്ടിനാട്. കച്ചവടക്കാരാണ് ചെട്ടിമാര്‍. മധുരയ്ക്കടുത്താണ് ചെട്ടിമാരുടെ സ്ഥലം. അവിടെ ഇറച്ചികൊണ്ടുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളാണ് ഏറെയും. ചിക്കനാണ് പ്രധാനം. ചെട്ടിനാട് ചിക്കന്‍ ഉണ്ടാക്കാന്‍ ഇതാ ചേരുവ.

മട്ടന്‍ - 1 കിലോ
കറുവാപ്പട്ട - 2 എണ്ണം
ഗ്രാമ്പു - 4 എണ്ണം
ഏലയ്ക്ക - 4 എണ്ണം
സ്റ്റാര്‍ അനൈസ് - 2 എണ്ണം
സവാള - 4 എണ്ണം
തക്കാളി - 4 എണ്ണം
മഞ്ഞള്‍പ്പൊടി - അര ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ - 2 കപ്പ്
ഇഞ്ചി, വെളിത്തുള്ളി പേസ്റ്റ് - 4 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
മല്ലിയില - ഒരു തണ്ട്
മസാലയ്ക്കു ചേര്‍ക്കാനുള്ള ചേരുവ വേറെയാണ് ഇത് ആദ്യം തയാറാക്കി വയ്ക്കണം.
കറുവപ്പട്ട - 2 എണ്ണം
ഗ്രാമ്പു - 4 എണ്ണം
എലയ്ക്ക - 4 എണ്ണം
മല്ലി - 5 ടേബിള്‍ സ്പൂണ്‍
ഉണങ്ങിയ മുളക് - 10 എണ്ണം
ജീരകം - 2 ടേബിള്‍ സ്പൂണ്‍
പെരുംജീരകം - 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന രീതി
ആട്ടിറച്ചി കഴുകി മഞ്ഞപ്പൊടി പുരട്ടുക. ഒരു മണിക്കൂര്‍ വയ്ക്കണം . മസാലയ്ക്ക് വേണ്ട ചേരുവകള്‍ എണ്ണ ചേര്‍ക്കാതെ കുറച്ചു വെള്ളം ചേര്‍ത്ത് പൊടിക്കുക.
എണ്ണ ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, സ്റ്റാര്‍ അനൈസ് എന്നിവ ചേര്‍ക്കുക. ഇളക്കിയ ശേഷം സവാള ചേര്‍ത്ത് വഴറ്റുക. ബ്രൗണ്‍ നിറം ആകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. തക്കാളിയും മസാലക്കൂട്ടും ചേര്‍ത്ത് ഇതു നന്നായി ഇളക്കുക. അതു കഴിഞ്ഞ് ആട്ടിറച്ചി ചേര്‍ക്കുക. ഇറച്ചി ഇളക്കിയ ശേഷം ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കണം. വെന്തുവെന്ന് ഉറപ്പായാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മല്ലിച്ചപ്പ് ഇട്ടിളക്കി ചൂടോടെ ഉപയോഗിക്കുക.
 
Other News in this category

 
 




 
Close Window