Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ആരാധന മൂത്താന്‍ ഇങ്ങനെയും സംതൃപ്തി നേടാം
reporter
സെലിബ്രിറ്റികളോടുളള ആരാധനമൂത്ത് അവരുടെ പേര് ശരീരത്തില്‍ പച്ചകുത്തുന്നതും അവര്‍ സിനിമയില്‍ ധരിച്ച വസ്ത്രങ്ങളണിഞ്ഞ് നടക്കുകയും ചെയ്യുന്ന നിരവധി പേരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ റഷ്യയിലെ ഒരു നെയില്‍ ആര്‍ട്ടിസ്റ്റ് സംഗതി കുറച്ചുകൂടി സ്‌റ്റൈലിഷാക്കിയിരിക്കുകയാണ്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട സെലിബ്രിറ്റികളെ വിരല്‍ത്തുമ്പോട് ചേര്‍ത്ത് നിര്‍ത്താന്‍ ഇവര്‍ സഹായിക്കും.

സെലിബ്രിറ്റികളുടെ രൂപത്തിലുള്ള ചെറിയ ഡോളുകള്‍ ഉണ്ടാക്കി മനോഹരമായി നെയില്‍ പെയിന്റ് ചെയ്ത നഖത്തില്‍ ഒട്ടിച്ചുചേര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സിന്തറ്റിക് മറ്റീരിയലുപയോഗിച്ചാണ് കിമ്മിന്റെ കുഞ്ഞന്‍ മാതൃക നിര്‍മിക്കുന്നത്. വൈറ്റ് ബിക്കിനിയണിഞ്ഞ് നെയിലില്‍ തൂങ്ങുന്ന കിം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ശ്രദ്ധ നേടിക്കഴിഞ്ഞു.

കിമ്മിന് പുറമെ അമേരിക്കന്‍ സംഗീതരംഗത്തെ സെന്‍സേഷനായ കാറ്റിപെറിയെയും ഇവര്‍ നെയില്‍ ആര്‍ട്ട് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window