Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
റാംപില്‍ കയറിയ മോഡലിന്റെ തലമുടിയിലേക്ക് തീപടര്‍ന്നു: ഫാഷന്‍ ഷോ ഫയര്‍ എസ്‌കേപ്പായി
reporter
മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ സൗന്ദര്യമത്സരത്തിനിടെ വേദിയില്‍ തീപിടിത്തമുണ്ടായി. മത്സരാര്‍ഥി തലനാരിഴയ്ക്ക് രക്ഷപെട്ടു. വേദിയിലുണ്ടായിരുന്ന തീപന്തത്തില്‍ നിന്ന് മത്സരാര്‍ഥിയുടെ തലമുടിയിലെ അലങ്കാരത്തിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

തൂവലുകള്‍ കൊണ്ടലങ്കരിച്ച കിരീടമാണ് മത്സരാര്‍ഥി തലയിലണിഞ്ഞിരുന്നത്. വേദിയിലേക്ക് പ്രവേശിക്കുന്നിടത്ത് ഇരുവശങ്ങളിലുമായി രണ്ട് യുവാക്കള്‍ ദീപന്തങ്ങള്‍ കൈകളില്‍ പിടിച്ച് നില്‍പുണ്ടായിരുന്നു. യുവതി നടന്നുനീങ്ങിയപ്പോള്‍ ഇതില്‍ നിന്ന് തീ തൂവലുകളിലേക്ക് പടരുകയായിരുന്നു.

തലയില്‍ തീ പിടിച്ചത് അറിയാതെ യുവതി വേദിയുടെ മുന്നിലേക്ക് നടന്നു. വേദിക്ക് സമീപമുണ്ടായിരുന്ന അവതാരകനും പരിപാടിയുടെ നടത്തിപ്പുകാരും ഇത് കണ്ട് വേദിയിലേക്കെത്തി വെറും കൈകൊണ്ട് തീയണക്കുകയായിരുന്നു. വന്‍ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.
 
Other News in this category

 
 




 
Close Window