Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
വിശ്രമ വേളകള്‍ സ്വാദിഷ്ടമാക്കാന്‍ ഉള്ളിവട
reporter
മഞ്ഞില്‍ കുളിച്ചിരിക്കുന്ന യൂറോപ്പിലെ വിശ്രമ വേളകള്‍ സ്വാദിഷ്ടമാക്കാന്‍ ഉള്ളിവട പ്രയോജനപ്പെടുത്താം. മലയാള നാടിന്റെ ഉള്ളിവയുടെ സുഗന്ധം മറക്കാത്ത മലയാളികള്‍ക്കായി ഇതാ ഉള്ളിവട ഉണ്ടാക്കാനുള്ള ചേരുവ.


ഉള്ളിവടയ്ക്ക് ആവശ്യമായ ചേരുവകള്‍:

കടലമാവ് - രണ്ടു കപ്പ്
അരിപ്പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
സവാള - മൂന്നെണ്ണം
കാരറ്റ് - അരക്കപ്പ്
കിസ്മിസ് - കാല്‍കപ്പ്
ഇഞ്ചി - ഒരു കഷ്ണം
പച്ചമുളക് - മൂന്നെണ്ണം
കറിവേപ്പില - രണ്ടു തണ്ട്
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സവാള കനം കുറച്ച് അരിയുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞ് കിസ്മിസ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം കടലമാവും വെള്ളവും ഉപ്പും ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് വടയുടെ രൂപത്തില്‍ പരത്തി കുഴച്ച മാവ് ഇടുക. വട എണ്ണയില്‍ വെന്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.
 
Other News in this category

 
 




 
Close Window