Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
ഫാഷന്‍
  Add your Comment comment
ഷാജി പാപ്പന്റെ മുണ്ട് അമേരിക്കയിലും ഫാഷനായി
reporter
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ എല്ലാവരും കോട്ടും സ്യൂട്ടും ടൈയും അണിഞ്ഞു വന്നപ്പോള്‍ ഫിഷ്‌ബേണ്‍ എത്തിയത് പാപ്പന്‍ സ്‌റ്റൈലില്‍. റെഡ് ലൈനിങ് ഉള്ള ബ്ലാക്ക് കിമോണയായിരുന്നു വേഷം. ഒപ്പം ചുവപ്പു ഷൂസ് കൂടിയായപ്പോള്‍ ഫിഷ്‌ബേണ്‍ അവാര്‍ഡ് നിശയിലെ ഏറ്റവും വലിയ ആകര്‍ഷണമായി. അടുത്തു കൂടിയ എല്ലാവര്‍ക്കും അറിയേണ്ടതും ഈ പുതിയ ഡിസൈനെക്കുറിച്ചായിരുന്നു.
ആടും പാപ്പനും മലയാളികളുടെ മനസ് കീഴടക്കി യാത്ര തുടരുകയാണ്. പാപ്പനൊപ്പം പാപ്പന്റെ ഡബിള്‍ കളര്‍ മുണ്ടും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സരിത ജയസൂര്യ ഡിസൈന്‍ ചെയ്ത കറുപ്പും ചുവപ്പുമുള്ള പാപ്പന്‍ മുണ്ട് ക്യാന്പസുകളും ഉടുത്തുതുടങ്ങി. നാട്ടില്‍ നായകനായി മാറിയ പാപ്പന്റെ പേരും പെരുമയും അങ്ങ് ഹോളിവുഡിലും എത്തിയിരിക്കുന്നു. ചില്ലറക്കാരനൊന്നുമല്ല, പ്രശസ്ത ഹോളിവുഡ് താരം ലോറന്‍സ് ഫിഷ്‌ബേണ്‍ ആണ് പാപ്പന്റെ കട്ട ഫാനായി മാറിയിരിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ എല്ലാവരും കോട്ടും സ്യൂട്ടും ടൈയും അണിഞ്ഞു വന്നപ്പോള്‍ ഫിഷ്‌ബേണ്‍ എത്തിയത് പാപ്പന്‍ സ്‌റ്റൈലില്‍. റെഡ് ലൈനിങ് ഉള്ള ബ്ലാക്ക് കിമോണയായിരുന്നു വേഷം. ഒപ്പം ചുവപ്പു ഷൂസ് കൂടിയായപ്പോള്‍ ഫിഷ്‌ബേണ്‍ അവാര്‍ഡ് നിശയിലെ ഏറ്റവും വലിയ ആകര്‍ഷണമായി. അടുത്തു കൂടിയ എല്ലാവര്‍ക്കും അറിയേണ്ടതും ഈ പുതിയ ഡിസൈനെക്കുറിച്ചായിരുന്നു.

എന്തായാലും പാപ്പന്‍ ഫാന്‍സായ മലയാളികള്‍ക്ക് ആഘോഷിക്കാന്‍ ഒരു സംഭവം കിട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഫിഷ്‌ബേണിനെ ഏറ്റെടുത്തുകഴിഞ്ഞു. പാപ്പന്‍ ആള് കട്ട ലോക്കല്‍ ആണെങ്കിലും ആളിപ്പൊ ഇന്റര്‍നാഷണല്‍ ആണെന്നാണ് ആരാധകരുടെ വാദം. തുടര്‍ച്ചയായ ഹിറ്റുകളിലൂടെ മലയാളത്തിലെ മാസ് ആക്ടര്‍ പദവി ജയസൂര്യ സ്വന്തമാക്കിക്കഴിഞ്ഞു.

Other News in this category

Close Window