Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ലെഹങ്കയിലൂടെ ഐശ്വര്യയുടെ പുത്തന്‍ തിളക്കം ശ്രദ്ധിക്കപ്പെട്ടു
reporter
സമൂഹമാധ്യമങ്ങളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെങ്കില്‍പ്പോലും പുതുപുത്തന്‍ കുപ്പായമണിഞ്ഞ് പരിപാടികളില്‍ പങ്കെടുക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ വൈറലാകുന്നത് വളരെപ്പെട്ടന്നാണ്.


കാലത്തിനും പ്രായത്തിനും തന്റെ സൗന്ദര്യത്തില്‍ ഒരു കോട്ടവും വരുത്താന്‍ കഴിയില്ലെന്നു തെളിയിച്ചുകൊണ്ട് നാല്‍പ്പതുകളിലും ഐശ്വര്യ സുന്ദരിയായി തിളങ്ങുമ്പോള്‍ ആരാധകര്‍ ആവേശംകൊള്ളുകയാണ്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലെഹങ്കയിലൂടെയാണ് ഐശ്വര്യ ഇക്കുറി വെര്‍ച്വല്‍ ലോകത്ത് തരംഗമായത്. അടുത്തിടെ നടന്ന അവാര്‍ഡ് ഷോയില്‍ ഐശ്വര്യയണിഞ്ഞത് പരമ്പരാഗത വസ്ത്രമായ ലെഹംഗ ചോളിയാണ്.


ഡീപ്മിഡ്‌നൈറ്റ് ബ്ലൂ നിറത്തില്‍ ഡോള്‍ഡന്‍ എംബ്രോഡറി ചെയ്തു സമ്പന്നമാക്കിയ ലെഹംഗചോളിയോടൊപ്പം മിനിമല്‍ മേക്കപ്പിലാണ് ഐശ്വര്യയെത്തയത്. ബോള്‍ഡ് ഐലനറും ന്യൂഡ് ലിപ്പും ഐശ്വര്യയുടെ മാറ്റുകൂട്ടി. നാടന്‍വേഷമായാലും മോഡേണ്‍ വേഷമായാലും ലുക്കിന്റെ കാര്യത്തില്‍ യാതൊരു കോംപ്രമൈസിനും തയാറില്ലെന്ന വാഗ്ദാനത്തോടെയാണ് ഓരോവട്ടവും ഫാഷന്‍പ്രേമികളുടെ മനസ്സില്‍ ഐശ്വര്യ ഇടംപിടിക്കുന്നത്.
ഏതുവസ്ത്രത്തിലും തിളങ്ങാന്‍ കഴിയുന്ന ബിടൗണിലെ ചുരുക്കംചിലരില്‍ ഒരാളാണ് ഐശ്വര്യ റായ് ബച്ചന്‍. ആ കാര്യത്തില്‍ ഫാഷന്‍ പ്രേമികള്‍ക്കും ആരാധകര്‍ക്കും ഒരഭിപ്രായവ്യത്യാസവുമില്ല. റെഡ്കാര്‍പ്പറ്റില്‍ ആയാലും മറ്റ് ആഘോഷപരിപാടികളിലായാലും ഐശ്വര്യയുണ്ടെങ്കില്‍ ക്യാമറക്കണ്ണുകള്‍ പിന്നെ വേറെ ആരെയും തേടില്ല. ഫാഷന്‍വെയറിലും കാഷ്വല്‍വെയറിലും ഒരുപോലെ തിളങ്ങുന്ന ഐശ്വര്യയുടെ ചിത്രം പകര്‍ത്താന്‍ ഫൊട്ടോഗ്രാഫര്‍മാര്‍ പരസ്പരം മത്സരിക്കും.
 
Other News in this category

 
 




 
Close Window