Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
സോജിയച്ചന്‍ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ലണ്ടനില്‍ 17ന്
തോമസ് കെ ആന്റണി
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം സോജിയച്ചന്റെ നേതൃത്വത്തില്‍ ലണ്ടനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള 'എവേയ്ക്ക് ലണ്ടന്‍' കണ്‍വന്‍ഷന്‍ ഫെബ്രുവരി പതിനേഴാം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ.

ദേശം, ഭാഷ, ജാതി, പാരമ്പര്യം, സമ്പത്ത് തുടങ്ങിയവയെ അടിസ്ഥാനമാക്കി വിഭാഗീയതയും മത്സരവും മൂലം യഥാര്‍ത്ഥ സന്തോഷവും സമാധാനവും അനുഭവിക്കുവാന്‍ സാധിക്കാത്തെ ഈ കാലഘട്ടത്തില്‍, സ്‌നേഹത്തിന്റെയും കരുണയുടെയും ഉറവിടമായ വഴിയും സത്യവും ജീവനുമായ യേശുവിന്റെ സുവിശേഷം പകര്‍ന്നു കൊടുക്കുന്ന ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പരിശുദ്ധ ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍, ദിവ്യ കാരുണ്യആരാധനയും രോഗസൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുവാന്‍ കുട്ടികള്‍ക്ക് പ്രായാടിസ്ഥാനത്തില്‍ സെഹിയോന്‍ ടീം നയിക്കുന്ന പ്രത്യേക ശുശ്രൂഷ ക്രമീകരിച്ചിട്ടുണ്ട്. സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.


കണ്‍വന്‍ഷന്‍ നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്:

St. Anne's Catholic High School

6 Oakthorpe Rd, London N13 5TY

London

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ്: 07903867625
 
Other News in this category

 
 




 
Close Window