Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
പൂജിക്കുന്ന വിഗ്രഹത്തെ ചുരിദാര്‍ അണിയിച്ച് പൂജാരിയുടെ വിപ്ലവം
reporter
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ സാരിക്ക് പകരം ദേവിയെ ചുരിദാര്‍ അണിയിച്ച സംഭവത്തില്‍ രണ്ട് പൂജാരിമാരെ ക്ഷേത്ര ഭരണസമിതി പുറത്താക്കി. നാഗപട്ടണത്തെ മയിലാടുതുറൈയിലാണ് അഭയാംബിക ദേവി ക്ഷേത്രത്തിലാണ് സംഭവം. ദേവിയെ ചുരിദാറണിയിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പൂജാരിമാരെ ് നീക്കിയത്. മയിലാടുതുറൈ സ്വദേശികളായ കല്യാണസുന്ദരം(75), മകന്‍ കെ രാജ്(45) എന്നിവരെയാണ് പൂജാരി സ്ഥാനത്ത് നിന്ന് നീക്കിയത്.


കഴിഞ്ഞ 50 വര്‍ഷമായി കല്യാണ സുന്ദരം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ്, എന്നാല്‍ രാജ് പൂജാരിയായി ചുമതല ഏറ്റിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ,
ഈ മാസം രണ്ടിനായിരുന്നു സംഭവം. അഭയാംബിക ദേവി വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തല്‍ ചടങ്ങിന്റെ ഭാഗമായി പരമ്പരാഗത വേഷമായ സാരി മാറ്റി ചുരിദാര്‍ രൂപം നല്‍കുകയായിരുന്നു. വര്‍ഷങ്ങളായുള്ള ക്ഷേത്രാചാരത്തെയും പാരമ്പര്യത്തെയും നിന്ദിച്ചെന്നാരോപിച്ച് പൂജാരിമാരോട് ജോലിയില്‍ നിന്ന് ഉടന്‍ പുറത്തുപോകണമെന്ന് ക്ഷേത്രം അധികൃതര്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ പുരാതനമായ ശിവക്ഷേത്രമാണ് മയൂരനാഥ ക്ഷേത്രം.
 
Other News in this category

 
 




 
Close Window